നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്; രാജ്യം കനത്ത ജാഗ്രതയിൽ

rajouri_ceasefireശ്രീനഗർ: പാക്കിസ്ഥാനിൽ കയറി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയെത്തുടർന്ന് രാജ്യം കനത്ത ജാഗ്രതയിൽ. അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്താണ് പാക്കിസ്ഥാൻ വെടിവെപ്പ് നടത്തുന്നത്.

നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാക്കിസ്ഥാനും ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട് പ്രകാരം പാക്കിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന തകർത്തിരിക്കുന്നത്. പാക്അധീന കാശ്മീരിനപ്പുറം പാക്കിസ്ഥാനകത്തേക്ക് കടന്ന് ചെന്നുള്ള ആക്രമണമാണുണ്ടായിട്ടുള്ളത്. അതിനാൽ ഇന്ത്യൻ സേന എല്ലാവിധത്തിലുമുള്ള കരുതൽ എടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ദില്ലി ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളെല്ലാം കനത്ത ജാഗ്രത പുലർത്തുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നതനേതാക്കളെ പാകിസ്താന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

jaisheന്യൂഡല്‍ഹി: ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ ജെയ്ഷെ ഇ മുഹമ്മദിന്റെ ഉന്നതനേതാക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍നിന്നും നേതാക്കളെ മാറ്റിയെന്നാണ് വിവരം.

പഞ്ചാബില്‍ നിന്നും നീങ്ങിയതായി ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ അബ്ദുള്‍ റൂഫ് പറഞ്ഞു. മസൂദ് അസ്ഹറും ജെയ്ഷെ ഇ ക്യാമ്പില്‍നിന്നും മാറിയതായാണ് സൂചന. ബഹവാല്‍പുരിലെ ക്യാമ്ബില്‍നിന്നും മസൂദ് അസ്ഹര്‍ മറ്റൊരു സുരക്ഷിത താവളത്തിലേക്കാണ് മാറിയിരിക്കുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ജെയ്ഷെ ഇ മുഹമ്മദിന്റെ താവളങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിനായി 12 മിറാഷ് വിമാനങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്. പാക് ഭീകരകേന്ദ്രങ്ങളില്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിച്ച് വിമാനങ്ങള്‍ തിരിച്ചുപറന്നു. സൈന്യത്തിന്റെ ആക്രമണം 100 ശതമാനം വിജയമായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലന കേന്ദ്രമാണിത്.

കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ വീട്ടില്‍ റെയ്ഡ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ശ്രീനഗറിലെ വസതിയില്‍ എന്‍ഐഎ റെയ്ഡ് തുടങ്ങി. ദേശീയ അന്വേഷണ ഏജന്‍സിക്ക് പുറമേ ജമ്മു കശ്മീര്‍ പോലീസും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകഐല്‍എഫ്) എന്ന സംഘടനയുടെ ചെയര്‍മാനാണ് യാസിന്‍ മാലിക്ക്.

ഇന്ന് പുലര്‍ച്ചെ 7.30നാണ് റെയ്ഡ് തുടങ്ങിയത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ എന്‍ഐഎയോ കശ്മീര്‍ പോലീസോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച്ച യാസിന്‍ മാലിക്കിനെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇയാള്‍ കോതിബാഗ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് റെയ്ഡ് നടക്കുന്നത്.

malik

Print Friendly, PDF & Email

Related News

Leave a Comment