“പൈലറ്റുമാര്‍ക്ക് ബിഗ് സല്യൂട്ട്”- പാക്കിസ്ഥാനെ തിരിച്ചടിച്ച സൈനികര്‍ക്ക് രാഹുല്‍ഗാന്ധിയുടെ അഭിനന്ദനം

gha_1കശ്മീര്‍: പാക്കിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യോമസേന പൈലറ്റുമാര്‍ക്ക് താന്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 3.30നാണ് ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തിക്കപ്പുറത്ത് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. 12 മിറാഷ് വിമാനങ്ങളിലായി നടത്തിയ അക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്‌ഷേ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമടക്കം മൂന്നിലധികം കേന്ദ്രങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 200ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.

Print Friendly, PDF & Email

Related News

Leave a Comment