ഇന്നത്തെ നക്ഷത്ര ഫലം (26 ഫെബ്രുവരി 2019)

1545930770-Horoscope_0അശ്വതി: അന്യരുടെ കാര്യങ്ങളില്‍ ഏര്‍പ്പെടരുത്. സ്വസ്ഥത കുറയും. ആഗ്രഹങ്ങള്‍ വിഫലമാകും. പ്രതിസന്ധികള്‍ രൂക്ഷമാകും.

ഭരണി: അനുകൂലമാവേണ്ട കാര്യങ്ങള്‍ പ്രതികൂലമാകും. സ്വയംപര്യാപ്തത ആര്‍ജിക്കും. മനസമാധാനം കുറയും. ഒരുകാര്യത്തിനും പൂര്‍ത്തീകരണമുണ്ടാവില്ല.

കാര്‍ത്തിക: തൃപ്തിയായ വിഭാത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനരംഗം പുഷ്ടിപ്പെടും. മംഗളകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രോഹിണി: സേവന സാമര്‍ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ചികിത്സഫലിച്ചു തുടങ്ങും. കുടുംബ ത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും.

മകയിരം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കുറയും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ശത്രുക്കള്‍ വര്‍ധിക്കും.

തിരുവാതിര: ബഹിഷ്കരണമനോഭാവം ഉപേക്ഷിക്കണം. അവധിയെടുത്ത് ആരാധനാലയ ദര്‍ശനം നടത്തും. ഗതാഗതനിയമം തെറ്റിക്കരുത്. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറണം.

പുണര്‍തം: ഊഹ കച്ചവടത്തില്‍ ലാഭമുണ്ടാകും. വിജ്ഞാനങ്ങള്‍ കൈമാറുവാനവസരമുണ്ടാകും. എതിര്‍പ്പുകളെ അതിജീവിക്കും. ഉപരിപഠനത്തിനു ചേരും.

പൂയ്യം: ആഗ്രഹങ്ങള്‍ സഫലമാകും. തൃപ്തിയായ വിഭാഗത്തിലേക്ക്ഉദ്യോഗമാറ്റമു ണ്ടാകും. പുത്രപൗത്രാദിസൗഖ്യമുണ്ടാകും. വിദേശയാത്രക്കനുമതി ലഭിക്കും.

ആയില്യം: കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്താല്‍ കക്ഷിരാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉ പേക്ഷിക്കും. ആഭരണം മാറ്റിവാങ്ങും. പുതിയ തൊഴിലവസരം വന്നുചേരും.

മകം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ഗൃ ഹനിര്‍മാണത്തിനു ഭൂമിവാങ്ങും. പരിശ്രമങ്ങള്‍ വിജയിക്കും. സന്താനസൗഖ്യമുണ്ടാ കും.

പൂരം: കഠിനപ്രയത്നത്താല്‍ കാര്യവിജയമുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മുന്‍കോപം നിയന്ത്രിക്കണം. ഓര്‍മശക്തി കുറയും.

ഉത്രം: ക്രയവിക്രയങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം. ഗൃഹപ്രവേശച്ചടങ്ങ് നിര്‍വഹിക്കും. വിരോധികള്‍ വര്‍ധിക്കും. അനാവശ്യസംശയം ഉപേക്ഷിക്കണം.

അത്തം: അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പുതിയ ദൌത്യം ഏറ്റെടുക്കും.

ചിത്ര: വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. ഓര്‍മശക്തിയും കാര്യനിര്‍വഹണശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും. സത്യസന്ധതയ്ക്ക് അംഗീകാരം ലഭിക്കും.

ചോതി: തീരുമാനങ്ങളില്‍ സുദൃഢതയും ഔചിത്യവും ഉണ്ടാകും. പാഠ്യപദ്ധതിയുടെ അന്തിമ രൂപരേഖ തയാറാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

വിശാഖം: അഭിമാനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെക്കാൻ സാധിക്കും. പ്രവര്‍ത്തനങ്ങളില്‍ അവിസ്മരണീയമായ നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.

അനിഴം: ആസൂത്രിത പദ്ധതികള്‍ നടപ്പിലാക്കും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

തൃക്കേട്ട: വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കരുത്. ജാമ്യം നില്‍ക്കരുത്. യാത്രാക്ലേശത്താല്‍ പ്രവൃത്തികള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല.

മൂലം: പ്രലോഭനങ്ങളില്‍ അകപ്പെടരുത്. ബന്ധുവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ ഉപേക്ഷിക്കണം. അസുഖങ്ങളാല്‍ അവധിയെടുക്കും.

പൂരാടം: ആധുനികശാസ്ത്രവും പ്രായോഗികവശവും സമന്വയിപ്പിച്ച് പുതിയ പദ്ധതി രൂപ കല്പന ചെയ്യും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. സന്താന സംരക്ഷണത്താല്‍ ആശ്വാസം തോന്നും.

ഉത്രാടം: സമന്വയസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും. അവകാശങ്ങള്‍ സാധിച്ചെടുക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.

തിരുവോണം: അപര്യാപ്തതകള്‍ പരിഹരിച്ച് പുതിയ സംരംഭം തുടങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.

അവിട്ടം: അനുഭവജ്ഞാനമുള്ള മേഖലകളില്‍ പണം മുടക്കും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാൻ തയാറാകും. ഈശ്വരാര്‍പ്പിതമായി ചെയ്യുന്നതെല്ലാം ലക്ഷ്യപ്രാപ്തി നേടും.

ചതയം: പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും. പുതിയ പ്രവര്‍ത്തനശൈലി അവലംബിക്കും. സല്‍പ്രവൃത്തികള്‍ക്ക് തയാറാകും.

പൂരോരുട്ടാതി: സര്‍വസ്വാതന്ത്ര്യത്തോടുകൂടി പുതിയ ദൗത്യം ഏറ്റെടുക്കും. ആത്മപ്രശംസ ഉപേക്ഷിക്കണം. വിദേശയാത്രക്ക് സാങ്കേതിക തടസങ്ങള്‍ വന്നുചേരും.

ഉത്രട്ടാതി: ദുസൂചനകള്‍ ലഭിച്ചതിനാല്‍ പണിടപാടില്‍ നിന്നും പിന്മാറും. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. വ്യവസ്ഥകളില്‍ നിന്നും വ്യതിചലിക്കരുത്.

രേവതി: സംയുക്തസംരംഭത്തില്‍ നിന്നും പിന്മാറും. സുഹൃത്തുകളോടൊപ്പം ഉല്ലാസയാത്രപുറപ്പെടും. വാഹന ഉപയോഗം നിയന്ത്രിക്കണം. ശ്രദ്ധക്കുറയും.

Print Friendly, PDF & Email

Related News

Leave a Comment