ഡാളസ്: ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് ഡാളസിലെ റോളറ്റ് ലെയ്ക്ക് റേ ഹബാര്ഡിലുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ട കോളേജ് വിദ്യാര്‍ത്ഥി ലിന്റോ കുര്യന് ഫിലിപ്പിന്റെ (23) പൊതുദര്‍ശനം ഫെബ്രുവരി 27 ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ 8.30 വരെ ഡാളസിലെ പ്ലാനോയില്‍ ഉള്ള സെഹിയോന്‍ മാര്‍ത്തോമ്മ പള്ളിയില്‍ (3760, 14th St, Plano,Tx 75074) വെച്ച് നടത്തപ്പെടും.
സംസ്കാരം ചെങ്ങന്നൂര്‍ പെണ്ണുക്കര സെന്റ്.തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍ പിന്നീട്. പെണ്ണുക്കര താനംച്ചെരില് പി.എം.ഫിലിപ്പ് (കൊച്ചുകുഞ്ഞ്) സൂസന് ദമ്പതികളുടെ മകനാണ് പരേതന്. ഏക സഹോദരന് ലിഞ്ജു മാമ്മന്‍ ഫിലിപ്പും, മാതാപിതാക്കളും ദുബായ് മാര്‍ത്തോമ്മ ഇടവകാംഗങ്ങള്‍ ആണ്.
ബാംഗ്ലൂര്‍ െ്രെകസ്റ്റ് യുണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംങ്ങില്‍ ബിരുദം നേടിയശേഷം യുണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസില്‍ സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് എടുക്കുവാനായി ഈ ജനുവരിയില്‍ ആണ് ലിന്റോ അമേരിക്കയില്‍ എത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു സ്കറിയ 281 857 5611, തോമസ് ഡേവിഡ് 972 824 1732
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply