Flash News

മന്ത്രമോതിരം! (കവിത): അബൂതി

February 26, 2019

Manthramothiram banner-1ഒരു തണുത്ത കാറ്റാഞ്ഞു വീശണം;
ഓര്‍മ്മകള്‍ തീയൂതുമെന്‍ മനസ്സിനെ,
ഒട്ടൊന്ന് തണുപ്പിച്ചുറക്കുവാന്‍!

ആലിപ്പഴം പൊഴിയുമൊരു മാരിയും!
ആശകള്‍ വേവുമീ ചൂളയ്ക്കരികില്‍,
അത്രയെങ്കിലുമാശ്വാസം വേണം!

വിഷാദഘനവര്‍ഷം പെയ്തിറങ്ങുമീ;
വിരഹം തപിക്കുമേകാന്തഭൂമിയില്‍,
വിടരാന്‍ മറന്ന മുകുളമാണു ഞാന്‍!

വരണ്ട മനസ്സിന്റെ കണ്ണാടിക്കണ്ണില്‍;
വറ്റിയ കണ്ണീരിന്നടയാളങ്ങള്‍ പോലും,
വിട്ടകലാത്തയോര്‍മ്മകള്‍ ബാക്കിവച്ചില്ല!

നുരുമ്പിയ കടലാസിലേക്ക് പകര്‍ത്തിയ;
നനഞ്ഞയക്ഷരങ്ങളില്‍ പോലും കാണാം.
നീറിനില്‍ക്കുന്ന നോവിന്റെ കനലുകള്‍!

അതിലെന്റെ നോവിന്റെയടയാളങ്ങള്‍;
അങ്ങിങ്ങു ചിതറിയ കുന്നിമണികളായ്,
ആരും കാണാതെ വിതറപ്പെട്ടിരിക്കുന്നു!

വേണ്ടതിനിയൊരു മന്ത്രമോതിരമാണ്;
വേനല്‍ ഉറവകളെയുറക്കുന്നത് പോലെ
വേദനകളെയുറക്കുന്നൊരു മന്ത്രമോതിരം!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top