അടൂരിലെ ദീപ്തി സ്‌പെഷല്‍ സ്കൂളിനു കൈത്താങ്ങാകാന്‍ ബോസ്റ്റണ്‍ മലയാളി സമൂഹം ഒന്നിക്കുന്നു

deepthiബോസ്റ്റണ്‍: തെക്കന്‍ കേരളത്തിലെ മാനസീക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന നിര്‍ധനരായ കുട്ടികളുടെ പുനരധിവാസത്തിനും, സൗജന്യവിദ്യാഭ്യാസത്തിനുമായി ഡോക്ടര്‍ ദമ്പതിമാരായ സൂസന്‍ മാത്യവും, മാത്യു വര്‍ഗീസും, അടൂരിലെ മണക്കാല എന്ന ഗ്രാമത്തില്‍ തുടങ്ങിയ ദീപ്തി സ്കൂളിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ബോസ്റ്റണിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കിന്റെ (Compassionate Hearts Network- CHN) നേതൃത്വത്തില്‍ സ്‌നേഹദീപം എന്ന പേരില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിക്കുന്നു.

ഒമ്പത് കുട്ടികളോടെ ആരംഭിച്ച ദീപ്തി സ്‌പെഷല്‍ സ്കൂളില്‍ ഇപ്പോള്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ഇരുനൂറോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അവരുടെ യാത്രാസൗകര്യം, ചികിത്സ, ആഹാരം, വിദ്യാഭ്യാസം എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.

മാര്‍ച്ച് രണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ 10 മണി വരെ മെട്രോ ബോസ്റ്റണിലുള്ള വേയ്‌ലാന്‍ഡ് മിഡില്‍ സ്കൂളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.

ന്യൂയോര്‍ക്കിലെ പ്രമുഖ ഇന്ത്യന്‍ ഗായകരായ തഹ്‌സീന്‍ മുഹമ്മദ്, അനിതാ കൃഷ്ണന്‍ ടീമിന്റെ ഗാനമേളയും, ബോസ്റ്റണ്‍ കലാക്ഷേത്രയുടെ വിവിധ കലാപരിപാടികളും ഈ പ്രോഗ്രാമിനു മാറ്റുകൂട്ടും. പ്രവേശനം തികച്ചും സൗജന്യമാണ്.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കുന്നുണ്ട്. ബോസ്റ്റണിലെ മലയാളി സംഘടനകളായ കെയിനിന്റേയും, നീമയുടേയും പിന്തുണയോടെ നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് സഹൃദയരായ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്കിനു നേതൃത്വം കൊടുക്കുന്ന ജിജി വര്‍ഗീസും, ജനറല്‍ കണ്‍വീനര്‍ സന്തോഷ് നായരും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി വര്‍ഗീസ് (508 202 5030), സന്തോഷ് നായര്‍ (508 265 0423). വെബ്‌സൈറ്റ്: www.compassionatehearts.net

deepthi1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment