Flash News

ഫിലഡല്‍ഫിയ കാത്തലിക് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് മൂന്നിന് ഞായറാഴ്ച്ച

February 26, 2019 , ജോസ് മാളേയ്ക്കല്‍

IACA Heritage Day (4)ഫിലഡല്‍ഫിയ: വിശാലഫിലഡല്‍ഫിയ റീജിയണിലെ സീറോമലബാര്‍, സീറോ മലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കരുടെ ഏക അംബ്രല്ലാ ഓര്‍ഗനൈസേഷനായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 3 ഞായറാഴ്ച്ച വൈകുരേം ആറര മണിക്ക് സെ. തോമസ് സീറോമലബാര്‍ പള്ളിയുടെ (608 Welsh Road, Philadelphia PA 19115) കോണ്‍ഫറന്‍സ് റൂമില്‍ വച്ച് നടത്തപ്പെടും. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും, വാര്‍ഷിക കണക്കുകളും അവതരിപ്പിച്ച് പാസാക്കുന്നതിനൊപ്പം അടുത്ത പ്രവര്‍ത്തന വര്‍ഷത്തേçള്ള ഭാരവാഹികളെയും പൊതുയോഗം തെരഞ്ഞെടുക്കും.

സെ. തോമസ് സീറോമലബാര്‍പള്ളി, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ മിഷന്‍ എീ ദേവാലയങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും ഈ പൊതുയോഗത്തില്‍ പങ്കെടുക്കാം.

IACA Heritage Day (7)കേരളീയ ക്രൈസ്തവ പൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന ഭാരതീയ കത്തോലിക്കര്‍ ഒന്നുചേര്‍ന്ന് ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ആപ്തവാക്യത്തിലൂി ഐ. എ. സി. എ. യുടെ നേതൃത്വത്തില്‍ 2018 സെപ്റ്റംബര്‍ 15 ശനിയാഴ്ച്ച നടത്തിയ റൂബി ജൂബിലി ആന്റ് ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ വര്‍ണാഭമായിരുന്നു. പേപ്പല്‍ ëഷ്യോ ഉള്‍പ്പെടെ അഞ്ച് ബിഷപ്പുമാര്‍ പങ്കെടുത്ത ആഘോഷപരിപാടികള്‍ എല്ലാവêടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മുഖ്യാതിഥിയായി പേപ്പല്‍ നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ക്രിസ്റ്റോഫ് പിയര്‍, ഫിലാഡല്‍ഫിയ ആക്‌സിലിയറി ബിഷപ് അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍, കോട്ടയം ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോമലബാര്‍ രൂപതാബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, സീറോമലങ്കരസഭയുടെ അമേരിക്ക-കാനഡ ബിഷപ് ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നിവരും തിരുക്കര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുത്തിരുന്നു.

തെരഞ്ഞെടുക്കപ്പെ” 24 കുടുംബങ്ങള്‍ക്കുള്ള പേപ്പല്‍ “സിംഗ്, ഇരുപത്തിയഞ്ച്, നാന്ത്, അന്‍പത് എന്നീ മൈല്‍സ്റ്റോണ്‍ വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന ദമ്പതിമാര്‍çള്ള വിശേഷാശീര്‍വാദം, ഐ. എ. സി. എ. യുവജന വിഭാഗത്തിന്റെ ഉത്ഘാടനം എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി നടന്നു.

സ്ഥാനമൊഴിയുന്ന ഐ. എ. സി. എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചാര്‍ലി ചിറയത്ത് പ്രസിഡന്റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്റ്, തോമസ്കുട്ടി, സൈമണ്‍ ജനറല്‍ സെക്രട്ടറി, മെര്‍ലിന്‍ അഗസ്റ്റിന്‍ ജോയിന്റ് സെക്രട്ടറി, സണ്ണി പടയാറ്റില്‍ ട്രഷറര്‍, സാമുവേല്‍ ചാക്കോ ജോയിന്റ് ട്രഷറര്‍, സബ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍സ് ആയി ജോസ് മാളേയ്ക്കല്‍, മെര്‍ലി പാലത്തിങ്കല്‍, ജോസഫ് മാണി, അനീഷ് ജയിംസ്, ജോര്‍ജ് നടവയല്‍, റോമിയോ ഡാല്ഫി, സേവ്യര്‍ മൂഴിക്കാട്ട്, ഫിലിപ് എടത്തില്‍, അലക്‌സ് ജോണ്‍, തോമസ് നെടുമാക്കല്‍, ഓസ്റ്റിന്‍ ജോ,ണ്‍ ജോര്‍ജ് ഓലിക്കല്‍, ജോസഫ് സക്കറിയാ, ജസ്റ്റിന്‍ തോമസ് എന്നിവരും, ഫാ. റെന്നി കട്ടേല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും, റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയര്‍മാനും, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ഷാജി സില്‍വ എന്നിവര്‍ ഡയറക്ടര്‍മാരുമായി പ്രശസ്ത സേവനം കാഴ്ച്ചവച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top