ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും

russia-china-india_710x400xtന്യൂദൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് ഇന്ത്യയും റഷ്യയും ചൈനയും. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യയും ചേർന്ന് പ്രസ്താവന ഇറക്കിയത്.

‘യുഎന്നിന്റെ നേതൃത്വത്തിലുള്ള ആഗോള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ രാജ്യാന്തര സമൂഹത്തെ ആഹ്വാനം ചെയ്തു. യുഎന്‍ രക്ഷാസമിതിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടണം. എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ആദരിച്ചുകൊണ്ട് രാജ്യാന്തര നിയമം നടപ്പാക്കണം’ സംയുക്ത പ്രസ്താവനയില്‍ റിക് രാജ്യങ്ങള്‍ അറിയിച്ചു.

ചൈനയില്‍ നടന്ന യോഗത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവര്‍ പങ്കെടുത്തു. ഐഎസ്‌ഐഎല്‍, അല്‍ ഖായിദ തുടങ്ങിയ ഭീകരസംഘടനകളുമായി പോരാട്ടം തുടരുന്ന ലിബിയയ്ക്കുള്ള പിന്തുണയും മൂന്ന് രാജ്യങ്ങളും അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment