ലിന്റൊ കുരിയന്‍ ഫിലിപ്പിന് ഡാളസ്സില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

IMG_1971ഡാളസ്: കഴിഞ്ഞ ശനിയാഴ്ച ഡാളസ്സിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച പി.എം. ഫിലിപ്പിന്റേയും സൂസന്റേയും ഇളയ മകന്‍ ലിന്റൊ കുരിയന്‍ ഫിലിപ്പിന്(23) ഡാളസ്സില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

ഫെ്ബ്രുവരി 27 ബുധനാഴ്ച വൈകീട്ട് ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടത്തിയ മെമ്മോറിയല്‍ സര്‍വ്വീസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും, യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ്സില്‍ നിന്നും എത്തിചേര്‍ന്ന കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപാഠികളും, വിവിധ സഭാ പ്രതിനിധികളും ലിന്റൊയെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ചത് കൂടിയിരുന്നവരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു.

നാലു മാസത്തെ അമേരിക്കന്‍ ജീവിതത്തില്‍ ലിന്റൊയുടെ മാതൃകാപരമായ ജീവിതം മറ്റുള്ളവരില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു അടിവരയിടുന്നതായിരുന്നു ദേവാലയത്തില്‍ നിറഞ്ഞു കവിഞ്ഞ ജനസാന്നിധ്യം. ഡാളസ് മാര്‍ത്തോമാ ഇടവക വികാരിമാരായ റവ.മാത്യൂ ജോസഫ്, റവ.വിജു വര്‍ഗീസ്, റവ.മാത്യു മാത്യൂസ്, റവ.ബ്ലെസിന്‍ കെ. മോന്‍ എന്നിവരും, കുടുംബാംഗങ്ങളായ റവ.ബാബു വര്‍ഗീസ്, മാത്യു സക്കറിയ, തോമസ് ഡേവിഡ്, യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു. സ്‌നേഹ ജോര്‍ജ്, പ്രേയസണ്‍, ജിതിന്‍ ഡേവിഡ് ഡോ.സാം ജോയ് തുടങ്ങിയവര്‍ അനുശോചന സന്ദേശം നല്‍കി. ദുബായില്‍ നിന്നും ഉപരിപഠനാര്തഥമാണ് ലിന്റൊ ഡാളസ്സില്‍ എത്തിയത്. സംസ്‌ക്കാര ശുശ്രൂഷ കേരളത്തില്‍ വെച്ച്.

IMG_1973 IMG_1975 IMG_1983 IMG_1984 IMG_1985

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment