Flash News

ഇനിയൊരു യുദ്ധം വേണ്ട; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മലാല യൂസുഫ് സായ്

February 28, 2019

mala_5ലണ്ടന്‍: ഇന്ത്യയും പാകിസ്താനുമുള്ള പ്രശ്‌നങ്ങള്‍ ചര്‍ചയിലൂടെ പരിഹരിക്കണമെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇത്തരം ദുഷ്‌കരമായ സന്ദര്‍ഭങ്ങളില്‍ ചര്‍ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്നും മലാല പറഞ്ഞു. യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും മലാല ഓര്‍മ്മിപ്പിച്ചു. നിലവില്‍ ഉള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ- പാക് നേതാക്കന്‍മാര്‍ പരസ്പരം ഇരുന്ന്, കൈ കൊടുത്ത് നിലവിലെ പ്രശ്‌നങ്ങളും ദീര്‍ഘനാളായി നിലകൊള്ളുന്ന കശ്മീര്‍ വിഷയവും ചര്‍ച്ചയിലൂടെ പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അഭ്യര്‍ത്ഥിക്കുന്നത്. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമുള്ള ജനങ്ങളുടെ ജീവിതത്തെകുറിച്ച് ഉത്കണ്ഠപ്പെടുന്നതായും മലാല കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top