Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

അഭിമാനപൂർവ്വം രാജ്യം; വിംഗ് കമാൻഡർ അഭിനന്ദന്‍ വര്‍ധമാൻ തിരിച്ചെത്തി

March 1, 2019

abhinaന്യൂദൽഹി: സൈനിക നടപടിക്കിടെ പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി. ലഹോറില്‍ നിന്നും അഭിനന്ദനെ വൈകീട്ട് വാഗാ അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു.

എയർ വൈസ് മാർഷൽമാർ വാഗാ-അട്ടാരി ചെക്ക്പോസ്റ്റിൽ അഭിനന്ദനെ സ്വീകരിച്ചു. ഇവിടെ നിന്നും അമൃത്സർ വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ദൽഹിയിലേക്കും കൊണ്ട് പോയ ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് വൈദ്യപരിശോധനകൾ അടക്കമുള്ള സൈന്യത്തിന്റെ നടപടികൾക്ക് ശേഷമേ അദ്ദേഹത്തെ പുറത്തുവിടുകയുള്ളൂ.

നേരത്തേ റാവൽപിണ്ടിയിൽനിന്നും ലഹോറിലെത്തിച്ച വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ വൈകീട്ട് അഞ്ചുമണിയോടെ വാഗാ അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. മൂന്ന് ദിവസം പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിങ് കമാന്‍ഡ‍റെ സ്വീകരിക്കാനായി ദേശീയ പതാകകളുമായി വൻ ജനാവലിയാണ് വാഗാ അതിര്‍ത്തിയിലെത്തിയത്. വ്യോമസേനയുടെ വൻ സംഘവും അഭിനന്ദന്റെ കുടുംബാംഗങ്ങളും വിങ് കമാന്‍ഡറെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. വൻ സുരക്ഷാ സംവിധാനങ്ങളാണ് വാഗാ അതിർത്തിയിൽ ഒരുക്കിയത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേര്‍ എത്തി. നൂറുകണക്കിന് ദേശീയ-അന്താരാഷ്ട്ര മാദ്ധ്യമങ്ങളും വാഗായിലെത്തിയിരുന്നു.

അതേ സമയം, അഭിനന്ദന്‍ വര്‍ധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദ്ദേശം പാക്കിസ്ഥാന്‍ തള്ളുകയായിരുന്നു. വാഗാ അതിര്‍ത്തി വഴി തന്നെ അഭിനന്ദനെ തിരികെ അയക്കും എന്ന നിലപാടിൽ പാക്കിസ്ഥാന്‍ ഉറച്ചുനിന്നു. ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്.

D0kXwqxVAAIyoUzബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിംങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിംങ് കമാന്‍ററെ കാത്ത് നിന്നത്.

ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്‍റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്.

എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമൻ കശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top