Flash News

പ്രതിരോധ മന്ത്രിയും വ്യോമസേനാ മേധാവിയും വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി സംഭാഷണം നടത്തി

March 2, 2019

D0pdAhaUcAATBKWന്യൂഡല്‍ഹി: സൈനിക നടപടിക്കിടെ പാക്കിസ്ഥാന്റെ പിടിയിലാവുകയും വെള്ളിയാഴ്ച രാത്രി തിരിച്ചെത്തുകയും ചെയ്ത ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനുമായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സംഭാഷണം നടത്തി. എയര്‍ ചീഫ് മാര്‍ഷല്‍ ബീരേന്ദര്‍ സിംഗ് ധനോവയും അഭിനന്ദനുമായി സംസാരിച്ചു. പാക് കസ്റ്റഡിയിലിരിക്കേ ഉണ്ടായ അനുഭവങ്ങള്‍ അഭിനന്ദന്‍ ഇരുവരെയും ധരിപ്പിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മൂന്ന് ദിവസത്തെ പാക് കസ്റ്റഡിക്ക് ശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ പാകിസ്ഥാന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയത്. രാത്രിയോടെ ഡല്‍ഹിയിലെത്തിയ അഭിനന്ദന്‍ വര്‍ധമാന്‍ ശനിയാഴ്ച രാവിലെയാണ് വ്യോമസേനാ മേധാവി ബി.എസ്. ധനോവയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ശത്രുക്കളുടെ പിടിയിലകപ്പെടുകയും ക്ലേശകരമായ സാഹചര്യങ്ങള്‍ നേരിടുകയും ചെയ്തതിനാല്‍ അദ്ദേഹത്തെ പ്രോട്ടോക്കോള്‍ അനുസരിച്ച് ‘ഡീബ്രീഫിംഗ്’ എന്ന് വിളിക്കുന്ന വിശദമായ ചോദ്യം ചെയ്യലിനും മനഃശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കും.

അതിനിടെ, ഡല്‍ഹിയില്‍ നിന്ന് ലാഹോറിലേയ്‌ക്ക്‌ ഇന്ത്യന്‍ അതിര്‍ത്തിയായ അട്ടാരി വഴി സര്‍വീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സര്‍വീസ് പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഞായറാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സംഝോധാ എക്സ്പ്രസിന്‍റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ഈ വണ്ടി ഓടുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

D0pLr57U0AA9RWm


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top