Flash News

ടൈപ്പ് വണ്‍ ഡയബറ്റിസ്; പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കുന്നത് സ്വാഗതാര്‍ഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

March 2, 2019 , കെ.എം. സാബിര്‍ അഹ്സന്‍

downloadതിരുവനന്തപുരം: ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ അവശ്യ വസ്തുക്കള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ഗ്ലൂക്കോമീറ്റര്‍, ഇന്‍സുലിന്‍ പമ്പ്, സ്നാക്സ്, മെഡിസിന്‍സ്, കുടിവെള്ളം, ഷുഗര്‍ അടക്കമുള്ള അവശ്യ വസ്തുക്കള്‍ പ്രമേഹ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഹാളില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പ്രദീപ് നെന്മാറ, നജ്ദ റൈഹാന്‍, വൈസ് പ്രസിഡന്റ് കെ.വി സഫീര്‍ ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി നേരത്തെ വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയക്ടറായിരുന്ന ബി.എസ് തിരുമേനി ഐ.എ.എസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി, സാമൂഹ്യ സുരക്ഷാ മിഷന്‍ സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പരീക്ഷ പോലുള്ള സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മാനസികമായും ശാരീരികമായും കൂടുതല്‍ പ്രയാസങ്ങള്‍ നേരിടുന്ന ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കല്‍ അനിവാര്യമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top