Flash News

അക്രമ രാഷ്ട്രീയത്തിന് റിക്രൂട്ടിംഗ് ഏജന്‍സികള്‍ ആയി ഇടത്-വലത് വിദ്യാര്‍ത്ഥി സംഘടനകള്‍ അധഃപ്പതിച്ചു: ഹമീദ് വാണിയമ്പലം

March 2, 2019 , കെ.എം. സാബിര്‍ അഹ്‌സന്‍

FB_IMG_1551537610114അക്കിക്കാവ് (തൃശൂര്‍): പൊതു രാഷ്ട്രീയ മണ്ഡലത്തില്‍ വ്യവസ്ഥാപിതമാക്കപ്പെട്ട അക്രമ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്റുകളായാണ് കേരളത്തിലെ പരമ്പരാഗത ഇടതു വലതു വിദ്യാര്‍ത്ഥി സംഘടനകള്‍ കാമ്പസുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മാര്‍ച്ച് 2, 3 തിയ്യതികളിലായി തൃശൂര്‍ അക്കിക്കാവ് ആസിഫ് റിയാസ് നഗറില്‍ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ കൗണ്‍സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊയ്യാരത് ശങ്കരന്‍, വാടിക്കല്‍ രാമകൃഷ്ണന്‍ വാദങ്ങളിലൂടെ ഇപ്പോള്‍ കാസര്‍ഗോഡെ കൃപേഷ്, ശരത് ലാല്‍ ഇരട്ടക്കൊലപാതകങ്ങളില്‍ എത്തിനില്‍ക്കുന്ന ഉത്തര മലബാറിലെ അക്രമ രാഷ്ട്രീയ പ്രവര്‍ത്തന സംസ്കാരത്തിന് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാത്രം പരിഹാരമാകില്ല. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടി നേതാക്കളുടെ സമാധാന ആഹ്വാനങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും ഫലപ്രദമായി പ്രയോഗത്തില്‍ വരണമെങ്കില്‍ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇടതു വലതു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍ തങ്ങള്‍ക്കാധിപത്യമുള്ള ക്യാമ്പസുകളില്‍ നടപ്പിലാക്കുന്നത് ഈ ഹിംസാത്മക രാഷ്ട്രീയമാണ്. കുടിപ്പകയും പ്രതികാര ബുദ്ധിയും അപര വിദ്വേഷവും സ്വാഭാവികവത്കരിച്ച രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ബാലപാഠങ്ങള്‍ ക്യാമ്പസുകളില്‍ നിന്നാണ് കുത്തിവെക്കപ്പെടുന്നത്. സഹനവും സംവാദവും സാഹോദര്യ ബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ളടക്കമായിട്ടുള്ള പുതിയ രാഷ്ട്രീയ സംസ്കാരം ക്യാമ്പസുകളില്‍ നിന്ന് തന്നെ ഉയിരിടുത്തു വളരേണ്ടതുണ്ട്. തെറ്റുകളെയും അബദ്ധങ്ങളെയും ന്യായീകരിക്കുന്നതിനു പകരം തുറന്ന സമീപനം സ്വീകരിക്കുന്നതും നിഗൂഢതകള്‍ക്കു പകരം സുതാര്യതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെ വിപുലീകരിക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നാളെ സമാപിക്കും. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന കമ്മിറ്റിയെയും കേരളത്തില്‍ നിന്നുള്ള ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയും നാളെ പ്രഖ്യാപിക്കും. പരിപാടിയില്‍ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് എസ് ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഡോ. അന്‍സാര്‍ അബൂബക്കര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, ജോസഫ് ജോണ്‍, എം കെ അസ്‌ലം, പ്രദീപ് നെന്മാറ, കെ വി സഫീര്‍ഷാ, നജ്‌ദ റൈഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top