പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം; അഭിനന്ദന്‍

r_2ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ നേരിട്ടത് ഭീകരമായ മാനസിക പീഡനമെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. ശാരീരികമായി പീഡിപ്പിക്കുന്നതിന് പകരം മാനസികമായി പീഡിപ്പിക്കാനാണ് സൈനിക ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. വ്യോമസേന ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡിബ്രീഫിങ്’ എന്ന സെക്ഷനിലാണ് പാക് കസ്റ്റഡിയില്‍ നേരിട്ട മാനസിക പീഡനത്തെക്കുറിച്ച് അഭിനന്ദന്‍ വെളിപ്പെടുത്തിയത്.

പാകിസ്ഥാന്‍ പുറത്തു വിട്ട വീഡിയോകളില്‍ പാക് സൈന്യം നല്ല രീതിയില്‍ പെരുമാറിയെന്നാണ് അഭിനന്ദന്‍ പറഞ്ഞിരുന്നത്. ഇത് കടുത്ത മാനസിക പീഡനത്തെത്തുടര്‍ന്നാണെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അഭിനന്ദനെ വിശദ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

ഫെബ്രുവരി 26-ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദന് വലിയ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അഭിനന്ദനെ വിദഗ്ധ പരിശോധന നടത്തിയത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറിയപ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് പാകിസ്താന്‍ പിടിച്ചുവച്ചു. അഭിനന്ദനെ കൈമാറിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നപ്പോഴാണ് അഭിനന്ദന്‍ ഉപയോഗിച്ചിരുന്ന പിസ്റ്റള്‍ പാകിസ്താന്‍ തിരികെ നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്. രേഖകള്‍ പ്രകാരം അഭിനന്ദന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്താന്‍ തിരികെ നല്‍കിയിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment