ഇന്നത്തെ നക്ഷത്ര ഫലം (04 മാര്‍ച്ച് 2019)

astrology-1244769__340അശ്വതി: പുതിയ പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യും. മംഗളവേളയില്‍ പങ്കെടുക്കും. വിശ്വാസ യോഗ്യമായ വ്യാപാരത്തില്‍ പണം മുടക്കും.

ഭരണി: പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ ദൂരയാത്ര പുറപ്പെടും. പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യ പ്രവൃത്തികള്‍ക്കും സര്‍വത്മനാ സഹകരിക്കും.

കാര്‍ത്തിക: മംഗളവേളയില്‍ വെച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. പുതിയ തൊഴിലിന് ആശയം ഉദിക്കും. സുഹൃത്തിന്‍റെ ഗൃഹത്തിലേക്ക് വിരുന്നുപോകും.

രോഹിണി: ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങള്‍ മാനസിക വിഭ്രാന്തിയെ കുറക്കും. ഉത്തരവാദിത്വം വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ചിരകാലാ ഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും.

മകയിരം: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സ്വന്തം ഉത്തര വാദിത്വത്തില്‍ നിന്നും വ്യതിചലിക്കാതെ പ്രവര്‍ത്തിക്കണം. ജീവിതപങ്കാളിയുടെ ആ ശയങ്ങള്‍ സര്‍വാത്മനാ സ്വീകരിക്കുന്നതു വഴി ആഗ്രഹസാഫല്യമുണ്ടാകും.

തിരുവാതിര: വേണ്ടപ്പെട്ടവരുടെ ഉയര്‍ച്ചയില്‍ അനുമോദിക്കാനിടവരും. പുത്രപൗത്രാദികളോടൊപ്പം വിദേശപര്യടനത്തിന് അവസരമുണ്ടാകും. വിട്ടുവീഴ്ചാമനോഭാവ ത്താല്‍ ദാമ്പത്യസൗഖ്യമുണ്ടാകും.

പുണര്‍തം: സംഘടിതശ്രമങ്ങള്‍ വിജയിക്കും. സുപ്രധാനമായ കാര്യങ്ങള്‍ക്ക് സുവ്യക്തമായ തീരുമാനമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. നഷ്ടപ്പെട്ടു എ ന്നു കരുതുന്ന രേഖകള്‍ തിരിച്ചു ലഭിക്കും.

പൂയ്യം: പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. വിവാഹം, പിറന്നാള്‍ മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സല്‍ക്കര്‍മ പ്രവണത വര്‍ധിക്കും.

ആയില്യം: സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ തയാറാകും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. ബന്ധുക്കള്‍ വിരുന്നുവരും. ആരോഗ്യം തൃപ്തികരമായിരിക്കും.

മകം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും.

പൂരം: ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ആത്മസംതൃപ്തിയോടു കൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. നല്ല കാര്യങ്ങള്‍ക്ക് പൊതുജന പിന്തുണ ലഭിക്കും.

ഉത്രം: ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ ആര്‍ജവമുണ്ടാകും. സജ്ജന സംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. ദാമ്പത്യജീവിതം സുഖപ്രദമായിരിക്കും.

അത്തം: ലക്ഷ്യബോധത്തോടു കൂടിയ സന്താനങ്ങളുടെ സമീപനത്തില്‍ആത്മാഭിമാനം തോന്നും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേര്‍പ്പെടും. ബന്ധുക്കളോടൊപ്പം ദേവാലയദര്‍ശനം നടത്തുവാനിടവരും.

ചിത്ര: ബൃഹത്‌സംരഭങ്ങള്‍ തുടങ്ങുന്നതിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങിവെക്കും. ഏറെകുറെ പൂര്‍ത്തിയായ ഗൃഹപ്രവേശനകര്‍മം നിര്‍വഹിക്കും. ദീര്‍ഘകാലനിക്ഷേപമെന്ന നിലയില്‍ ഭൂമിവാങ്ങുവാനിടവരും.

ചോതി: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പൂര്‍വികര്‍ അനുവര്‍ത്തിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരാൻ തയാറാ കും. ഓര്‍മശക്തിക്കുറവിനാല്‍ സാമ്പത്തിക വിഭാഗത്തില്‍ നിന്നും പിന്മാറുകയാണു നല്ലത്.

വിശാഖം: ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. സമ്പൂര്‍ണ അധികാരത്തോടുകൂടിയ ഉദ്യോഗം ലഭിക്കും. അര്‍ഹതയുള്ളവരെ അനുമോദിക്കുന്നതില്‍ ആ ത്മസംതൃപ്തിയുണ്ടാകും.

അനിഴം: നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് അമൂല്യമായ പാഠ്യപദ്ധതിക്കു ചേരും. യുക്തിപൂര്‍വമുള്ള സമീപനത്താല്‍ പ്രലോഭനങ്ങളെ അതിജീവിക്കും.

തൃക്കേട്ട: ആത്മവിശ്വാസവും അവസരവും ഒത്തുചേരുന്നതിനാല്‍ പുതിയ തൊഴില്‍ മേഖലകള്‍ ഏറ്റെടുക്കും. ഉപരിപഠനം പൂര്‍ത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും.

മൂലം: പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പുത്രന് സാമ്പത്തികസഹായം ചെയ്യും. മനസമാധാനമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. പ്രതികരണശേഷി വര്‍ധിക്കും. വ സ്തുനിഷ്ഠമായി പഠിച്ച് പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

പൂരാടം: ഭരണ സംവിധാനത്തിലെ അപാകതകളും അബദ്ധങ്ങളും പരിഹരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും. ആഗ്രഹിക്കുന്ന ഭൂമിവില്പന സഫലമാകും.

ഉത്രാടം: ഭൂമിക്രയവിക്രയങ്ങളില്‍ രേഖാപരമായി നിയമസഹായം തേടും. സഹവര്‍ത്തിത്ത്വഗുണത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും. പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിനേടും. വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും.

തിരുവോണം: വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പുതിയ സംരംഭങ്ങളെപ്പറ്റി പുനരാലോചിക്കും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ മനസമാധാനമുണ്ടാകും. വിമര്‍ശനങ്ങളെ അതിജീവിക്കും.

അവിട്ടം: മേലധികാരിയുടെ ദുസംശയങ്ങള്‍ക്ക് വിശദീകരണം നല്‍കും. കാര്യനിര്‍വഹണശക്തിയും മനോധൈര്യവും വര്‍ധിക്കും.പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. അനാവശ്യചെലവുകള്‍ നിയന്ത്രിക്കും.

ചതയം: ശുഭാപ്തിവിശ്വാസത്താല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. പുത്രന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കും. അമിത ഭക്ഷണത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. മംഗള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പൂരോരുട്ടാതി: സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. വിജ്ഞാനങ്ങള്‍ കൈമാറും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തിനേടും. മത്സരങ്ങള്‍ക്ക് ഉത്സാഹം വര്‍ധിക്കും.

ഉത്രട്ടാതി: അവഗണിക്കപ്പെടുന്ന അവസ്ഥാ വിശേഷം ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിനാല്‍ ആശ്വാസം തോന്നും. നീതിന്യായങ്ങള്‍ നടപ്പിലാക്കുന്നതില്‍ ലക്ഷ്യപ്രാ പ്തിനേടും. അവതരണശൈലിയില്‍ പുതിയ ആശയം അവലംബിക്കും.

രേവതി: ആരോഗ്യം തൃപ്തികരമല്ലാത്തതിനാലും ഉദരരോഗത്താലും പലപ്പോഴും അവധിവേണ്ടിവരും. പദ്ധതി സമര്‍പ്പണത്തിനു ലക്ഷ്യപ്രാപ്തിനേടും. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News