Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

March 5, 2019 , ജിനേഷ് തമ്പി

WMC1ന്യൂജേഴ്‌സി: അന്തര്‍ദേശിയ വനിതാ ദിനത്തോടനുബന്ധിച്ചു വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്, വനിതാ ഫോറം മാര്‍ച്ച് ഒന്‍പതിന് സംഘടിപ്പിക്കുന്ന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

മാര്‍ച്ച് 9 ശനിയാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പരിപാടികളുടെ പ്രധാന ആകര്‍ഷണം ലൈസി അലക്‌സ് (ഫൊക്കാന), രേഖ നായര്‍ (ഫോമാ), വിനി നായര്‍ (റിപ്പോര്‍ട്ടര്‍ ടിവി), ഡോ. ആനി പോള്‍, ആനി കോലോത്ത്, ഡോ. എലിസബത്ത് മാമന്‍ പ്രസാദ് എന്നിവരുള്‍പ്പെടുന്ന പ്രഗത്ഭര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയാണ്. അന്താരാഷ്ട്ര വനിതാദിന പ്രമേയമായ “Think equal , build smart and innovate for change” എന്നീ വിഷയത്തില്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ച.

ന്യൂജേഴ്‌സി വനിതാ ഫോറം തുടക്കം കുറിക്കുന്ന “മെന്‍റര്‍” പ്രോഗ്രാമിനെ പറ്റിയുള്ള സമഗ്ര വിശകലനങ്ങള്‍ക്കും ചടങ്ങു വേദിയാകും.

അന്തര്‍ദേശിയ വനിതാ ദിനത്തിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ആഘോഷച്ചടങ്ങിലേക്കു ലഭിച്ചു കൊണ്ടിരിക്കുന്ന വലിയ പിന്തുണക്കു ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യന്‍ എന്നിവര്‍ നന്ദി രേഖപെടുത്തുന്നതിനൊപ്പം പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ചെയ്തു.

ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിലേക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കമ്മിറ്റി അംഗങ്ങള്‍ക്കുള്ള അഭിനന്ദനം അറിയിക്കുന്നതിനൊപ്പം, പരിപാടിയിലേക്കു എല്ലാ പ്രമുഖ സംഘടനാനേതാക്കളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു.

മൂല്യാധിഷ്ഠിതമായ ഉത്തമ കുടുംബ ജീവിതം നയിക്കുവാനും, സ്‌നേഹത്തിന്റെയും നന്മയുടെയും ഉദാത്തമായ തിരിനാളങ്ങള്‍ ജീവിതവഴിയില്‍ മാര്‍ഗദര്‍ശിയാകുന്നതിനും ഈ പരിപാടി ഉപകരിക്കും എന്ന് വിശ്വാസം പ്രകടിപ്പിച്ച ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ വനിതാദിനാഘോഷ ചടങ്ങുകള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

പുത്തന്‍ തലമുറയ്ക്ക് വനിതാ ശാക്തീകരണത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം, വനിതകളുടെ സാമൂഹ്യ നീതിയും , പുരോഗതിയും ലക്ഷ്യമാക്കിയുള്ള വൈവിധ്യമാര്‍ന്ന നൂതന കര്‍മ്മ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറത്തിനുള്ള അഭിനന്ദനങ്ങള്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കമണി അരവിന്ദന്‍ രേഖപ്പെടുത്തി.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജെഴ്സി പ്രൊവിന്‍സ് അഡ്വൈസറി മെമ്പര്‍ ഡോ ജോര്‍ജ് ജേക്കബ്, സോമന്‍ ജോണ്‍ തോമസ്, അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് സിസിലി ജോയ്, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി സി മാത്യു, അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, അമേരിക്ക റീജിയന്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ വനിതാ ഫോറത്തിന്റെ ഈ സംരഭത്തിന് എല്ലാ ആശംസകളും നേര്‍ന്നു.

വനിതാദിനാഘോഷ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ന്യൂജേഴ്‌സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ. ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് പിന്റോ കണ്ണമ്പിള്ളില്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം അംഗങ്ങളായ പ്രസിഡന്റ് ഡോ ഷൈനി രാജു, സെക്രട്ടറി അമ്പിളി കുര്യന്‍, ന്യൂജേഴ്‌സി പ്രൊവിന്‍സ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ശ്രീകുമാര്‍, സെക്രട്ടറി വിദ്യ കിഷോര്‍, ട്രഷറര്‍ ശോഭ ജേക്കബ്, ജോയിന്റ് സെക്രട്ടറി മിനി ചെറിയാന്‍, ചാരിറ്റി ഫോറം സെക്രട്ടറി ജിനു അലക്‌സ്, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ഡോ സോഫി വില്‍സന്‍ എന്നിവരോടൊപ്പം മറ്റു എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സും ആണ്

ഡോ സോഫി വില്‍സണ്‍ ആയിരിക്കും മോഡറേറ്റര്‍.

WMC


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top