Flash News

‘അഭിനന്ദന്‍ മീശയ്ക്ക്’ കേരളത്തില്‍ വന്‍ ഡിമാന്റ്; മൂന്നു ദിവസത്തേക്ക് ഫ്രീ മീശ വെച്ചു കൊടുത്ത് പാമ്പാടിയിലൊരു സലൂണ്‍

March 5, 2019

MEESHAകോട്ടയം: എന്തും ഏതും അനുകരിക്കുന്ന മലയാളികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍‌വ്വ് നല്‍കുകയാണ് പാക്കിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധ്‌മാന്റെ മീശ. അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ ഫ്രീയായി വെച്ചുകൊടുക്കുന്ന ഒരു സലൂണും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കോട്ടയം പാമ്പാടിയിലാണ് ഫ്രീയായി മീശവെച്ച് കൊടുക്കുന്നത്. പാക് തടങ്കലില്‍ നിന്ന് ധീരനായി തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ തരംഗമായപ്പോള്‍ പാമ്പാടി കൂരോപ്പട ഹോളിവുഡ് സലൂണിലെ രാജീവിനും പ്രശാന്തിനും തോന്നി അഭിനന്ദനോട് ആദരസൂചകമായി മീശ ഹാന്‍ഡില്‍ ബാര്‍ സ്‌റ്റൈലിലേക്കു നീട്ടിയാലോ എന്ന് പരീക്ഷിച്ചപ്പോള്‍ കൊള്ളാം.

രണ്ടുപേരുടെയും കിടുക്കന്‍ മീശ കണ്ടവര്‍ക്കും കൊതി. ഐഡിയ ക്ലിക്കായപ്പോള്‍ ഓഫറും പ്രഖ്യാപിച്ചു ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് അഭിനന്ദന്‍ മീശ ഫ്രീ ആയി വെച്ചുകൊടുക്കപ്പെടും. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ജോസഫ് സ്റ്റാലിന്‍ ഉള്‍പ്പെടെ ചരിത്രത്തില്‍ നിന്ന് പല പ്രശസ്ത മീശകളും പല കാലത്ത് പലേടത്തും ആരാധകമുഖങ്ങളിലേക്കു പടര്‍ന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇന്ത്യയില്‍ തരംഗമാകുന്നത് അഭിനന്ദന്‍ മീശയാണ്.

കണ്ടാല്‍ കിടിലന്‍ ലുക്കെന്നു മാത്രമല്ല, ധീരതയും ദേശാഭിമാനവും പ്രതിഫലിക്കുന്ന മീശയെന്നാണ് രാജീവിന്റെയും പ്രശാന്തിന്റെയും കമന്റ്.പാമ്പാടി കൂരോപ്പട റൂട്ടില്‍ ചെമ്പരത്തി റൂട്ടിലാണ് അഭിനന്ദന്‍ മീശയില്‍ സ്‌പെഷ്യലൈസ് ചെയ്ത ഹോളിവുഡ് സലൂണ്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നര വരെയാണ് സൗജന്യ മീശയുടെ സമയം. അത്യാവശ്യം പറഞ്ഞാല്‍ ഏതു സമയത്തും റെഡി. മറ്റന്നാള്‍ കഴിഞ്ഞാല്‍ ഫ്രീസര്‍വീസ് കഴിഞ്ഞാല്‍ മുടക്കേണ്ടിവരും മീശയ്ക്ക് 60 രൂപ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top