Flash News

മരണവീട്ടില്‍ പൊട്ടിക്കരഞ്ഞത് മനസ്സിന്‍റെ നന്മയാണ്: ബ്ലസന്‍ ഹൂസ്റ്റന്‍

March 5, 2019

Maranaveettil-1കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന വേളയില്‍ കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി പൊട്ടിക്കരഞ്ഞത് ഏറെ പ്രാധാന്യമുള്ള വാര്‍ത്തയായി മാധ്യമങ്ങള്‍ എടുത്തു കാട്ടുകയുണ്ടായി. ചിലര്‍ അതൊരു രാഷ്ട്രീയ അടവായി അതിനെ ചിത്രീകരിച്ചപ്പോള്‍ ഭൂരിഭാഗം പേരും അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ നന്മയായിട്ടാണ് വിലയിരുത്തിയത്. മരണവീട്ടില്‍ ചെന്ന് വിലാപവും തിരഞ്ഞെടുപ്പ് വേളകളില്‍ വോട്ടര്‍മാരെ കാണുമ്പോഴുണ്ടാകുന്ന അമിത സ്നേഹപ്രകടനവും കാണിക്കുന്ന നമ്മുടെ ജനപ്രിയ നേതാക്കളുടെ അഭിനയപ്രകടനങ്ങള്‍ കണ്ട് മാത്രം ശീലിച്ചിട്ടുള്ള ജനത്തിന് മുല്ലപ്പള്ളിയുടെ കരച്ചില്‍ ഒരു പ്രകടനമായിട്ടല്ല കാണാന്‍ കഴിഞ്ഞത്. ചാനലുകാരുടെ വീഡിയോയില്‍ ക്കൂടി മുല്ലപ്പള്ളിയെന്ന രാഷ്ട്രീയ നേതാവിന്‍റെ കരച്ചിലല്ല മറിച്ച് ഒരച്ഛന്‍റെ മനസ്സില്‍ തട്ടിയ വേദനയാണ് കാണാന്‍ കഴിഞ്ഞത്. മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്‍റെ വേദനയില്‍ പങ്കുചേര്‍ന്നപ്പോള്‍ താനും ഒരച്ഛനാണെന്ന് അദ്ദേഹത്തിന് തോന്നിയതില്‍ നിന്നാകാം അതുണ്ടായത്.

രാഷ്ട്രീയ എതിരാളികള്‍ക്ക് തൊടാന്‍പോലും പറ്റാത്തവിധം വിദേശത്തുവിട്ട് പഠിപ്പിച്ച് ഉന്നതോദ്യോഗസ്ഥരാക്കിയും വ്യവസായികളാക്കിയും സുരക്ഷിതരാക്കി എതിരാളികള്‍ക്ക് പാടത്തും വരമ്പത്തും അന്യന്‍റെ മക്കളെകൊണ്ട് കൂലി കൊടുപ്പിക്കുന്ന ബുദ്ധിമാന്‍മാരും ശക്തരുമായ രാഷ്ട്രീയ അച്ഛന്‍മാരും സ്വന്തം മക്കളെ കരുതലോടെ കണ്ട് എതിരാളികളുടെ മക്കളെ കുലം കുത്തികളായി കണ്ട് എണ്ണിപ്പറഞ്ഞ് വെട്ടാന്‍ അനുയായികളെ പറഞ്ഞുവിടുന്ന അധികാരത്തിലിരിക്കുന്ന അച്ഛന്മാരും സാധാരണക്കാരന്‍റെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ കലാപരാഷ്ട്രീയത്തിന്‍റെ വിത്തു വിതച്ചിട്ട് സ്വകാര്യ വിദ്യാലയങ്ങളില്‍ വിട്ട് മക്കളെ ഉന്നതവിദ്യാഭ്യാസം കൊടുത്ത് ഡോക്ടറും അതിനപ്പുറവുമാക്കുന്ന കരുതലോടെ കാണുന്ന ജനസേവകരായ അച്ഛന്മാരും ഒരു പേരിനുവേണ്ടി പ്രകടിപ്പിക്കുന്ന വിതുമ്പലുകള്‍ക്ക് മുന്നില്‍ വാവിട്ടു കരഞ്ഞ മുല്ലപ്പള്ളിയെ കണ്ടുപഠിക്കാന്‍ പറയാന്‍ കഴിയില്ല. കാരണം അയാളില്‍ കാപട്യമില്ലാത്ത രാഷ്ട്രീയ മനസ്സുണ്ട്. കപട ജനസേവനമല്ല കലര്‍പ്പില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നു വേണം പറയാന്‍. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടതും ഇന്നത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇല്ലാത്തതും അതു തന്നെ.

photo new-smallകേരള രാഷ്ട്രീയ ചരിത്രത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എണ്ണിയാല്‍ തീരാത്തത്ര നടന്നിട്ടുണ്ട്. അതില്‍ രാഷ്ട്രീയ എതിരാളികളുടെ കത്തിക്കിരയായത് നിരവധി പേരാണ്. അവരില്‍ വിവിധ പ്രായത്തിലുള്ളവരുണ്ട്. എന്നാല്‍ ഏറെയും അതില്‍ ബലിയാടായത് യുവാക്കളാണ്. ഇവരുടെയൊക്കെ വീടുകളില്‍ അതാത് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ സന്ദര്‍ശിച്ച് ആശ്വാസമെന്ന കപട രാഷ്ട്രീയം കളിച്ചിട്ടുണ്ട്. പത്രക്കാരുടെയും ചാനലുകളുടെ മുന്‍പില്‍ കുടുംബാംഗങ്ങളെ കെട്ടിപ്പുണര്‍ന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന്‍റെ വേദനയില്‍ പങ്കുചേര്‍ന്ന് ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്ന് വേദനയോടെ ഒരു തുള്ളി കണ്ണുനീര്‍ വന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഒരു നേതാവെങ്കിലും ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാന്‍ കഴിയില്ല. അതിന് കാരണവും ലളിതമാണ് ആരാന്‍റെയമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ ഞങ്ങള്‍ക്ക് എന്ത് ചേതം. അത് കണ്ടു രസിച്ച് ഒരു അഭിപ്രായവും പ്രകടിപ്പിച്ച് അങ്ങ് പോകുക. അത്ര തന്നെ. വെള്ളിമൂങ്ങാ എന്ന ചിത്രത്തിലെ ബിജു മേനോന്‍ എന്ന കഥാപാത്രത്തെപ്പോലെ ഒരു കെട്ടിപ്പുണരല്‍ ഒരു ഫോട്ടോ.  അതില്‍ തൊഴിലാളി മുതലാളി ജനകീയ ആദര്‍ശ രാജ്യ സ്നേഹ വര്‍ഗ്ഗബോധമുള്ള പാര്‍ട്ടികളും അതിന്‍റെ നേതാക്കളമുണ്ട്. അന്യന്‍റെ മക്കള്‍ അരിഞ്ഞു വീഴുമ്പോഴും അരിഞ്ഞു വീഴത്തുമ്പോഴും തങ്ങളുടെ മക്കള്‍ സുരക്ഷിതരായി സന്തോഷത്തോടെ എവിടെയെങ്കിലും കുടുംബസമേതം വാഴുന്നുണ്ട്. സ്വന്തം കാലില്‍ മുള്ളുകൊള്ളുമ്പോഴേ നമ്മുടെ ശരീരത്തിന് വേദനിക്കുകയുള്ളു. അപ്പോഴേ നാം വേദനയുടെ വില അറിയൂ. കൊല്ലിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അച്ഛന്മാര്‍ക്ക് ഇങ്ങനെയൊരവസ്ഥ വരുമ്പോഴെ ഈ വേദനയെന്തെന്നും അതിന്‍റെ ആഴം എത്രയെന്നും ആ അവസ്ഥയെന്തെന്നും മനസ്സിലാക്കാന്‍ കഴിയൂ. ഒരു നേതാവിന്‍റെയെങ്കിലും മക്കള്‍ കേരള രാഷ്ട്രീയ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടോ. അവരില്‍ ആരെങ്കിലും രാഷ്ട്രീയ സംഘട്ടനത്തിന്‍റെ പേരില്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നിട്ടുണ്ടോ. ചില രാഷ്ട്രീയ മക്കള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷെ അവര്‍ ജയിലില്‍ കിടന്നത് രാഷ്ട്രീയത്തിന്‍റെ പേരിലല്ല മറിച്ച് അവരുടെ കയ്യിലിരുപ്പിന്‍റെ മഹത്വംകൊണ്ടാണ്. കേരളത്തിലും ഗള്‍ഫിലും ഇത്തരത്തില്‍ ജയിലില്‍ കിടന്ന രാഷ്ട്രീയമക്കള്‍ ഉണ്ടെന്നു പറയുമ്പോള്‍ അത് ഒരു അതിശയോക്തിയല്ല മറിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ എത്രയോ രാഷ്ട്രീയ മക്കള്‍ രാഷ്ട്രീയ നേതാക്കളായ അച്ഛന്മാരുടെ പിന്തുണയിലും പിന്‍ബലത്തിലും നിയമസഭയിലും പാര്‍ലമെന്‍റിലും കയറിയിട്ടുണ്ട്. സര്‍ക്കാരിലും ബോര്‍ഡുകളിലും ഉന്നത സ്ഥാനത്തിരിന്നിട്ടുണ്ട്. ആരും ചിന്തിക്കാത്ത ഒരു സത്യമാണിത്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൂടി മക്കളെ നഷ്ടപ്പെടുത്തുന്ന ഈ അച്ഛന്മാര്‍ക്ക് അവരെ ജയിലില്‍ നിന്നിറക്കാന്‍ ഏത് കഴുതയുടേയും കാലു പിടിക്കാന്‍ യാതൊരു മടിയുമില്ല. ഏത് പടിവാതിലിലും മുട്ടാന്‍ യാതൊരു മടിയുമില്ല.  തങ്ങളുടെ മക്കളെപ്പോലെയാണ് അന്യര്‍ക്ക് അവരുടെ മക്കളുമെന്ന് പകയുമായ് രാഷ്ട്രീയ എതിരാളികളെ പാടത്തും വരമ്പത്തും കൂലി കൊടുത്തുവിടുന്ന രാഷ്ട്രീയ അച്ഛന്മാര്‍ ചിന്തിച്ചാല്‍ അന്ന് തീരും ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന്. അന്ന് തീരും മക്കളെ രാഷ്ട്രീയത്തിനുവേണ്ടി ബലി കഴിക്കുന്ന അച്ഛന്മാരുടെ വേദന. എന്നാല്‍ കുടുംബത്തോട് അമിത സ്നേഹവും അധികാര ത്തോട് അമിത ആര്‍ത്തി യുമുള്ള സ്നേഹവാډാ രായ രാഷ്ട്രീയ അച്ഛډാര്‍ ഒരിക്കലും അതിന് മുതിരില്ല.

കൊല്ലപ്പെട്ടവന്‍റെ കുടുംബത്തില്‍ നിന്ന് ഏതെങ്കിലുമൊരു അംഗത്തെ നിയമസഭയിലോ പാര്‍ലമെന്‍റിലോ മത്സരിപ്പിച്ചിട്ടുണ്ടോ. എന്നാല്‍ എത്രയോ ഉന്നത രാഷ്ട്രീയക്കാരുടെ മക്കള്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഈ സ്ഥാനങ്ങള്‍ കയ്യടക്കിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവിനോട് എന്തിനിങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി തങ്ങളും ഇങ്ങനെ തല്ലു കൊണ്ടും കൊടുത്തുമാണ് പാര്‍ട്ടിയുടെ തലപ്പത്ത് എ ത്തിയതെന്ന് പറയുകയുണ്ടായി. നിങ്ങളുടെ മക്കളെ ഇങ്ങനെ നേതാക്കന്മാരാക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. ആ മൗനമാണ് ഇന്നത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം. മുല്ലപ്പള്ളിയെപ്പോലെ ഹൃദയ വേദനയില്‍ നിന്ന് ഉതിര്‍ന്നു വരുന്ന കണ്ണുനീര്‍ ഓരോ രാഷ്ട്രീയ നേതാവിന്‍റെയും ഹൃദയത്തില്‍ നിന്ന് ഉതി ര്‍ന്നു വീണാല്‍ അന്നു തീരും ഈ രാഷ്ട്രീയ കൊല പാതകങ്ങള്‍. പ്രത്യേകിച്ച് വിപ്ലവ പാര്‍ട്ടികളുടെ ചോരയില്‍ കുതിര്‍ന്ന് പതാക ചുവപ്പിക്കാന്‍ ശ്രമിക്കുന്നവരു ടെ ഹൃദയത്തില്‍ നിന്ന്. മക്കളെ രാഷ്ട്രീയത്തിലിറക്കി അവരെ നഷ്ടപ്പെടുത്തുന്ന അച്ഛന്മാരുടെ എണ്ണം അന്ന് കുറയും.

മുല്ലപ്പള്ളിയുടെ ആത്മരോധനത്തില്‍ ആത്മാര്‍ത്ഥതയുണ്ട്. ആത്മാര്‍ത്ഥത നഷ്ടപ്പെട്ട് സ്വാര്‍ത്ഥത മാത്രം കൈമുതലായ ഇന്നത്തെ കേരള രാഷ് ട്രീയത്തില്‍ മുല്ലപ്പള്ളി വം ശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥ ജനസേവനത്തിന്‍റെ പ്രതീ കമാണ്. അതുകൊണ്ടുതന്നെ ആ രോധനം ജന ങ്ങള്‍ക്ക് വിങ്ങലുണ്ടാക്കി യെന്നതാണ് സത്യം. ജനങ്ങള്‍ അറിയാതെ തന്നെ ജനമനസ്സില്‍ മുല്ലപ്പള്ളിയെന്ന ജനനേതാവ് ഇടം തേടി. അത് മുല്ലപ്പള്ളി ഗോപാലനെന്ന സ്വാതന്ത്ര്യസമരസേനാനിയുടെ മകനായ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ജനകീയനെ മറ്റുള്ള നേതാക്കളേക്കാള്‍ വളരെയേറെ മുന്നിലാക്കി. ജനകീയനും ഇരട്ടചങ്കനും ഗര്‍ജ്ജിക്കുന്ന സിംഹവും മാണിക്യവുമെന്ന് വിശേഷണമുള്ളവരേക്കാള്‍ വിശേഷണങ്ങള്‍ക്കതീതമായ വ്യക്തിയും ജനനേതാവു മാക്കി മാറ്റി മുല്ലപ്പള്ളിയെ എന്ന് ഒരു തര്‍ക്കവുമില്ലാ തെ പറയാം. മറ്റുള്ളവരുടെ വേദന തങ്ങളുടെ കൂടിയാണെന്നും കരുതുന്ന നേതാക്കന്മാര്‍ ഇന്ന് നമ്മുടെ ഇടയില്‍ ഉണ്ടെന്നത് ആശ്വാസമാണ്. മുല്ലപ്പള്ളിയുടെ ആത്മാര്‍ത്ഥത എന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാകട്ടെയെന്ന് പ്രത്യാശിക്കാം. അദ്ദേഹ ത്തിന്‍റെ ഈ പ്രവര്‍ത്തി ജനമനസ്സുകളില്‍ ഇടം തേടിയതുകൊണ്ട് ഇതു പോലെ പല നേതാക്കളും രംഗപ്രവേശം ചെയ്യാം.

കാരണം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി രാഷ്ട്രീയമേതുമാകട്ടെ പ്രസ്ഥാനം എന്തുമാകട്ടെ കാസര്‍ഗോഡ് നടന്നത് ഏറെ ഹീനമായ പ്രവര്‍ത്തിയെന്നതിന് യാതൊരു സംശയവുമില്ല. അതിനു കൂട്ടുനിന്നവര്‍ നാളെ ജനങ്ങളാല്‍ തിരസ്ക്കരിക്ക പ്പെടുമെന്നത് തര്‍ക്കമി ല്ലാത്ത കാര്യമാണ്. ബംഗാളിലും തൃപുരയിലും വിപ്ലവ പ്രസ്ഥാനങ്ങളുടെ തളര്‍ച്ച ആ ജനങ്ങളുടെ തിരസ്ക്കരണമാണ്. വിപ്ലവം ജനങ്ങളില്‍ കുത്തിനിറച്ച് റഷ്യയിലും ലാറ്റിനമേരിക്കയിലും അധികാരത്തില്‍ കയറിയവര്‍ ഇന്ന് അധികാരമില്ലാത്ത കോമര ങ്ങളായി മാറിയതും കൊന്നതിന്‍റെയും കൊന്നൊടുക്കലിന്‍റെയും ഫലമാണ്. ഉരുക്കു മുഷ്ടികൊണ്ട് നേടുന്നതല്ല അധികാരം അത് ശാശ്വതമല്ലായെന്നത് ചരിത്രം തുറന്നു കാട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top