Flash News

ആ ധീരത കുട്ടികള്‍ പഠിക്കട്ടെ; അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

March 6, 2019

file749zgnrnahd569yt4n5-1551430060ജയ്പൂര്‍: പാകിസ്ഥാന്‍ സൈനികരുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കും. അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ നിര്‍ദേശിച്ചു.

അഭിനന്ദന്റെ ധീരത രാജസ്ഥാനിലെ സ്‌കൂള്‍ സിലബസിലുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌കത്തിലാണ് ജീവിതകഥ ഉള്‍പ്പെടുത്തുക എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.

പാകിസ്ഥാന്‍ തടവിലാക്കിയ അഭിനന്ദന്‍ വര്‍ധമാനെ മൂന്നു ദിവസത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. താന്‍ ഓടിച്ചിരുന്ന മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ച അഭിനന്ദന്‍ പാക് അധീന കശ്മീരിലാണ് ഇറങ്ങിയത്. അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്റെ കൈയിലുണ്ടായിരുന്നു. ഇവ പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം നശിപ്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top