ന്യൂജേഴ്സി: 1980-90 കാലഘട്ടത്തില്‍ റിങ്ങില്‍ നിറഞ്ഞു നിന്നിരുന്ന സെല്മാന്(ഗുസ്തിക്കാരന്) കിങ് കോങ്ങ് ബണ്ടി അന്തരിച്ചതായി മാര്‍ച്ച് 5ന് വേള്‍ഡ് റസലിങ്ങ് എന്റര്ടെയ്ന്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. 61 വയസ്സായിരുന്നു.
തിങ്കളാഴ്ചയായിരുന്നു മരണമെന്നും, കാരണം വ്യക്തമല്ല എന്നും തുടര്‍ന്നുള്ള അറിയിപ്പില്‍ പറയുന്നു.ക്രിസ്റ്റൊഫര്‍ അലന് എന്ന യഥാര്‍ത്ഥപേരില്‍ നിന്നും റിങ്ങിലേക്ക് എത്തിയതോടെയാണ് കിങ്ങ് കോങ്ങ് എന്ന പേരില്‍ പ്രസിദ്ധനായത്.
ന്യൂജേഴ്സി അറ്റ്ലാന്റിക്ക് സിറ്റിയില്‍ 1957 നവംബര്‍ 7നായിരുന്നു ജനനം.1986 റസല്‍മാനിയ 2വില്‍ എല്ക്ക്ഹോഗനുമായി നടന്ന സ്റ്റീല്‍ ഗേജ് വേള്‍ഡ് ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പോടെയാണ് കിങ്ങ് കോങ്ങ് പ്രസിദ്ധനായത്.ചെറിയ വ്യത്യാസത്തില്‍ കിങ്ങ് കോങ്ങിന് ഹളഅ#ക്ക് ഹോഗന് അടിയറു പറയേണ്ടിവന്നു.
2007 റിട്ടയര്‍ ചെയ്ത് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.ബിഗ് ഡാഡി ബഡി, ക്രിസ്ബഡി എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.റസലിങ്ങ് പ്രെമോട്ടറും, ദീര്‍ഘകാല സുഹൃത്തുമായിരുന്ന ഡേവിഡ് കിങ്ങ് കോങ്ങിന്റെ അകാല നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply