പട്ടേലിന്റെ പ്രതീക്ഷകള്‍ പൂവണിഞ്ഞു; 1.5 ബില്യന്‍ ലോട്ടറി വിജയി ടിക്കറ്റ് ഹാജരാക്കി

patel store ownerസൗത്ത് കരോളിനാ: അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും വിരാമിട്ടു 1.5 ബില്യണ്‍ ലോട്ടറി വിജയി ടിക്കറ്റുമായി ലോട്ടറി കമ്മീഷന്റെ മുമ്പില്‍ മാര്‍ച്ച് 4 തിങ്കളാഴ്ച ഹാജരായി.അമേരിക്കയില്‍ ഇതുവരെ ഉണ്ടായ മെഗാമില്യണ്‍ ലോട്ടറികളില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് മെഗാ മില്യണ്‍ ജാക്ക്‌പോട്ടിന് ഉണ്ടായിരുന്നത്.

2018 ഒക്ടോബര്‍ ഇരുപതിന് നടന്ന നറുക്കെടുപ്പില്‍ സൗത്ത് കരോളിനായിലെ ഇന്ത്യന്‍ വംശജനായ പട്ടേലിന്റെ കെ.സി.മാര്‍ട്ടില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെങ്കിലും വിജയി കണ്ടെത്താനാകാത്തതുകൊണ്ടു പട്ടേലിന് ലഭിക്കേണ്ട 50000 ഡോളര്‍ കമ്മീഷനെ കുറിച്ചു പ്രതീക്ഷ അസ്തമിച്ചിരുന്നു.ഏപ്രില്‍ 19ന് മുമ്പു ഹാജരാക്കിയാലെ കമ്മീഷന്‍ തുക ലഭിക്കുകയുള്ളൂ എന്ന് അറിയാവുന്നതിനാല്‍ പ്‌ട്ടേല്‍ നിരാശനായിരുന്നു.ലോട്ടറി വിജയിയുടെ വിശദവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് വിലക്കുള്ളതായി ലോട്ടറി അധികൃതര്‍ അറിയിച്ചു.

അമേരിക്കയുടെ ചരിത്രത്തില്‍ ഒറ്റ വ്യക്തിക്കായി ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനതുക കൂടിയാണിതു. തുക ഒരുമിച്ചു വാങ്ങുമ്പോള്‍ ലഭിക്കുന്നതു 878 മില്യണ്‍ ഡോളറാണ്.2016 ജനുവരി 13നുള്ള നറുക്കെടുപ്പില്‍ 1.585 മില്യണ്‍ ഡോളര്‍ മൂന്നു സംസ്ഥാനങ്ങളിലെ മൂന്നു പേരാണ് പങ്കിട്ടെടുത്തത്.1.5 ബില്യന്‍ ഡോളറിന്റെ വിജയി ആരാണ് എന്നറിയുവാന്‍ നീണ്ട കാത്തിരിപ്പു വേണ്ടിവരും.

mega-millions-jackpot-south-carolina-01

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment