- Malayalam Daily News - https://www.malayalamdailynews.com -

അയോധ്യയില്‍ മധ്യസ്ഥത: വാദം പൂര്‍ത്തിയായി; വിധി പറയാന്‍ മാറ്റി; അതൃപ്തി അറിയിച്ച് ഹിന്ദു സംഘടനകള്‍

ayodhya_case_1_710x400xtന്യൂഡല്‍ഹി: അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയമിക്കുന്നതു സംബന്ധിച്ച കേസില്‍ വിധി പറയാനായി സുപ്രീം കോടതി മാറ്റി വെച്ചു. മുന്‍ നിലപാട് പിന്തുടര്‍ന്ന ഹിന്ദുസംഘടനകള്‍ മധ്യസ്ഥ ചര്‍ച്ച എന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമത്തെ അനുകൂലിച്ചു.

ക്‌ഷേത്രം പണിയുന്നതില്‍നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറാല്ലെന്നും പള്ളി നിര്‍മാണത്തിന് മറ്റൊരു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു സംഘടനകള്‍ എതിര്‍ത്താലും മധ്യസ്ഥ ശ്രമത്തിന് സുപ്രീം കോടതി ഉത്തരവിടണം എന്നായിരുന്നു മുസ്ലിം സംഘടനകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരൊക്കെയാണ് കക്ഷികളെ പ്രതിനിധീകരിച്ച് മധ്യസ്ഥരായി വരേണ്ടതെന്ന് കക്ഷികള്‍ക്ക് തീരുമാനിച്ച് കോടതിയില്‍ പട്ടിക നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അയോധ്യ ഭൂമിയില്‍ ക്ഷേത്രം പണിയുന്നതില്‍ നിന്ന് പിന്നോട്ടു പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍ പള്ളി പണിയാനായി മറ്റൊരു ഭൂമി നല്‍കാമെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹിന്ദു സംഘടനകള്‍ മധ്യസ്ഥശ്രമത്തെ എതിര്‍ത്താലും കോടതി മധ്യസ്ഥരെ നിയമിക്കാന്‍ ഉത്തരവിടണമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു.

അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമം തുടങ്ങും മുന്‍പ് തന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ. ബോബ്ദേ ചോദിച്ചു. രണ്ട് ഭാഗത്തെയും വാദങ്ങള്‍ കേട്ട് വൈകാരിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇരുപക്ഷത്തിനും വേദനയുണ്ടാക്കാത്ത തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കോടതി പറഞ്ഞു. മധ്യസ്ഥതയിലൂടെയാണ് വിഷയം പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

മധ്യസ്ഥതയ്ക്ക് ഇരുകക്ഷികളും സമ്മതിച്ചാല്‍ രഹസ്യസ്വഭാവത്തിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് കോടതി പറഞ്ഞു. മാധ്യമങ്ങളെ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കും.

രണ്ട് സമുദായങ്ങളുള്‍പ്പെടുന്ന കേസില്‍ മധ്യസ്ഥ ശ്രമങ്ങളുടെ സാധ്യതവിഷയില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചെങ്കിലും വിഷയം രമ്യമായി പരിഹരിക്കാന്‍ മധ്യസ്ഥശ്രമത്തെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ പരിഭാഷപ്പെടുത്തിയ രേഖകളുടെ ആധികാരികത പരിശോധിക്കാനായി 6 ആഴ്ചത്തെ സമയം കോടതി നല്കിയിട്ടുണ്ട്. മധ്യസ്ഥത്തിനു ഉത്തരവിട്ടാല്‍ ഈ 6 ആഴ്ച്ച സമയത്തു അതു നടക്കും. ശ്രമം പരാജയപ്പെട്ടാല്‍ അന്തിമ വാദം തുടങ്ങുന്ന നടപടിയിലേക്ക് കോടതി വീണ്ടും കടക്കും.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]