Flash News

അയോദ്ധ്യാ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച; മാദ്ധ്യമങ്ങള്‍ക്ക് വിലക്ക്

March 8, 2019

ayodhya-1ന്യൂഡല്‍ഹി: അയോദ്ധ്യാ തര്‍ക്ക കേസില്‍  മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ  ഉത്തരവ്. തര്‍ക്ക പരിഹാരത്തിന് മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. മുന്‍ ജഡ്ജി ഖലീഫുള്ളയാണ് നേതൃത്വം നല്‍കുക. മുന്‍ അഭിഭാഷകന്‍ ശ്രീറാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് മറ്റ്‌ അംഗങ്ങള്‍.

എട്ടാഴ്ചത്തെ കാലാവധി കൊടുത്ത കോടതി നാലാഴ്ചക്കകം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. മധ്യസ്ഥ ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. ഫൈസബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതി വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ കക്ഷികളോട് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ആളുകളുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജസ്റ്റിസ് ദീപക് മിശ്ര, കുര്യന്‍ ജോസഫ് തുടങ്ങിയവരുടെയെല്ലാം പേരുകള്‍ കക്ഷികള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു പുറത്തു നിന്നുള്ളവരുടെ പേരുകളാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചക്കായി സുപ്രീംകോടതി പരിഗണിച്ചത്. അതേസമയം കേസിലെ കക്ഷികള്‍ ആരെങ്കിലും ഒത്തുതീര്‍പ്പ് അംഗീകരിക്കാത്ത പക്ഷം അയോധ്യക്കേസ് വീണ്ടും സുപ്രീംകോടതിയിലെത്തും.

നേരത്തെ വാജ് പേയ് സര്‍ക്കാരിന്റെ കാലത്തും  അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷികളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്‌പേയ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top