ഷിക്കാഗോ മലയാളി അസോസിയേഷന്റെ ‘മിസ് വിന്‍ഡി സിറ്റി 2019’ വിമന്‍സ് ഡേ ആഘോഷങ്ങള്‍

Newsimg1_11327663ഷിക്കാഗോ: മാര്‍ച്ച് 9 ശനിയാഴ്ച നടക്കുന്ന ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ വിമന്‍സ് ഡേ ആഘോഷങ്ങളില്‍ ‘വിന്‍ഡി സിറ്റി 2019’ ടൈറ്റില്‍ വിജയി ഇഷ ജോഗ് ‘സ്ത്രീ രത്‌നം 2019’, ‘വനിതാ രത്‌നം 2019’ വിജയികളെ കിരീടമണിയിക്കുന്നതാണ്. യുവരത്‌നം 2019 വിജയിയെ ഫോമാ ക്വീന്‍ 2018 സാറാ അനിലും കിരീടമണിയിക്കും.

സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഇല്ലിനോയ് സ്‌റ്റേറ്റ് സെനറ്റര്‍ (56 ഡിസ്ട്രിക്റ്റ്) മിഷേല്‍ മുസ്മാന്‍ മുഖ്യാതിഥിയായും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസര്‍ രാജേശ്വരി ചന്ദ്രശേഖരന്‍ അതിഥിയായും പങ്കെടുക്കുന്നു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ വിവിധ മത്സരങ്ങളായ വെജിറ്റബിള്‍ കാര്‍വിംഗ്, ഫ്ലവര്‍ അറേജ്‌മെന്റ്, ബ്രൈഡല്‍, പ്രോം മേക്ക്ഓവര്‍, ഡിബേറ്റ്, സോംഗ് കോമ്പറ്റീഷന്‍, എക്സിബിഷന്‍, WoW (Women of Worth), ഫാഷന്‍ പാജന്റ്, യുവരത്‌നം, വനിതാ രത്‌നം 2019, സ്ത്രീ രത്‌നം 2019 നടക്കും.

എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം ജനറല്‍ കോഓര്‍ഡിനേറ്റര്‍ (708 662 0774), വനിതാ പ്രതിനിധികളായ ലീല ജോസഫ് (224 578 5262), മേഴ്‌സി കുറിയാക്കോസ് (773 865 2456) എന്നിവര്‍ ക്ഷണിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment