സ്വര്‍ഗ്ഗസ്ഥനായ പിതാവേ (3): ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം

Swargasthanaya pithave 3 banner1അത് ഞങ്ങള്‍ക്ക് തരേണമേ !
‘അന്നം ഹി ഭൂതാനാം ജേഷ്ഠം’
എന്ന് ഭാരതീയ ദര്‍ശനം.
ആഹരിക്കുന്ന ജീവിക്കു മുന്‍പേ,
( ജേഷ്ഠാവസ്ഥയില്‍ ) ആഹാരമുണ്ടായി എന്നര്‍ത്ഥം.
അമ്മയുടെ മുലപ്പാലില്‍ നിന്ന് തുടങ്ങുന്നു,
ദൈവസ്‌നേഹം നറും പാലായി കിനിയുന്നു,
ചുരന്നൊഴുകുന്നു !
നിസ്സഹായനായ ശിശുവിന്,
ദൈവം നല്‍കുന്ന ആദ്യ സമ്മാനം.
സുരക്ഷിതത്വ ബോധം,
രോഗ പ്രതിരോധ ശേഷി,
ശത വര്‍ഷങ്ങളിലേക്കു നീളുന്ന
ആയുസ്സിന്റെ ബൂസ്റ്റര്‍ !
മുലയൂട്ടാത്തവര്‍ അമ്മാമാരല്ല,
കുലടകള്‍ ?

പഴങ്ങള്‍ കടിച്ചു മുറിക്കാന്‍
പാല്‍പ്പല്ലുകള്‍ ഉണ്ടാവുന്‌പോള്‍,
പഞ്ചസാരയും, സാക്കറിനും
ചവയ്ക്കാന്‍ വിധിക്കപ്പെടുന്നു.
പല്ലുകളും, എല്ലുകളും നശിക്കുന്നു,
എല്ലുകളകത്തായതിനാല്‍ അറിയുന്നില്ല.
വളര്‍ച്ചയെത്തും മുന്‍പേ ഇറച്ചിയും, മീനും,
മുട്ടയും, പാലും, മൈദയും ചേര്‍ന്ന
പോഷകാഹാര സദ്യ.
കാല ദേശങ്ങളില്‍ മാറുന്ന കലോറി സംസ്കാരം,
ഇന്ത്യയില്‍ 1200, അമേരിക്കയില്‍ 2000.
സസ്യ ഭുക്കായ മനുഷ്യന്‍ മാംസ ഭുക്കായി മാറുന്‌പോള്‍,
‘ മിശ്ര ഭുക്കെ ‘ ന്ന് ഓമനപ്പേര്.
ദഹന വ്യവസ്ഥ താളം തെറ്റി, ശരീരം വിഷ മയമായി,
ജീവന്‍ അപകടത്തിലാവുന്നു.

വിഷ വിസര്‍ജ്ജനാര്‍ത്ഥം ശരീരം സ്വയം തുറക്കുന്ന
ഔട്ട് ലറ്റുകളാണ് പ്രകട രോഗങ്ങള്‍.
ജലദോഷം, തലവേദന, പനി, ഛര്‍ദ്ദി, വയറിളക്കം
എന്നിവയായി ഇവ വരും.
സന്പൂര്‍ണ്ണ വിശ്രമം കൊണ്ട് സ്വയം മാറുമായിരുന്നു,
സമ്മതിക്കില്ല ലോകം,
മാര്‍ക്കറ്റില്‍ ഇന്‍സ്റ്റന്റ് ഗുളികകള്‍,
മാധ്യമങ്ങളില്‍ അവയുടെ പരസ്യങ്ങള്‍.
ജല ദോഷം മാറിയ സുന്ദരിയുടെ ചിരി,
തലവേദന മാറിയ യുവതിയുടെ കുളി.
പൊതുജനക്കഴുതകള്‍ വഴി തെറ്റുന്നു,
രാസ ഗുളികകള്‍ വിഴുങ്ങുന്നതോടെ
താല്‍ക്കാലിക സുഖം നേടി വിലസുന്നു.
സ്വാഭാവിക വിസര്‍ജ്ജനം തടയപ്പെട്ട്
വിഷങ്ങള്‍ ( ടോക്‌സിന്‍സ് ) കുന്നു കൂടുന്‌പോള്‍,
സ്ഥിര വിസര്‍ജ്ജനത്തിലൂടെ ജീവന്‍ രക്ഷിക്കാന്‍
പ്രാണന്‍ തുറക്കുന്ന ഔട്ട് ലെറ്റുകളാണ്,
സ്ഥായീ രോഗങ്ങള്‍ അഥവാ, ‘ ക്രോണിക് ഡിസ്‌സീസസ് ‘

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ
അത്യുന്നത മുഖത്തു നോക്കി ഒരു ചോദ്യം :
അല്ലയോ പ്രഭുക്കളെ, നിങ്ങളറിയുന്നില്ലേ ?
കേവലമൊരു ജലദോഷത്തില്‍ നിന്ന് തുടങ്ങി,
രാസ വിഷ മരുന്നുകള്‍ കൊണ്ട് ചികില്‍സിച്ച്,
കാന്‍സറും, എയിഡ്‌സും സമ്മാനിച്ച്,
അകാലത്തില്‍, യൗവനത്തില്‍ ഒരാളെ,
കാലപുരിക്കയച്ചത് നിങ്ങളായിരുന്നെന്ന് ?
മിണ്ടില്ല നിങ്ങള്‍, സത്യം പറയില്ല നിങ്ങള്‍,
‘സൈഡ് എഫക്ടി’ന്റെ മണലില്‍ തല പൂഴ്ത്തി രക്ഷ പെടാമല്ലോ ?

ആശുപത്രികളുടെ എണ്ണം കൂടുന്നത് പുരോഗതിയാണോ ?
എല്ലാവരും രോഗികളാവുന്നത് വികസനമാണോ?
ആതുരനെ ഉണ്ടാക്കി സേവിക്കുന്ന പുകമറയല്ലേ ഇത്?
ഫര്‍മസ്യൂട്ടിക്കല്‍ മാഫിയകളുടെ പാര്‍പ്പക്ഷികളല്ലേ നിങ്ങള്‍ ?
ലോകത്താകമാനം ലോബിയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു,
പണമെറിഞ്ഞു സര്‍ക്കാരുകളുടെ അംഗീകാരം നേടുന്നു,
ഒരു സെന്റ് മുതല്‍ മുടക്കുള്ള അത്യാവശ്യ മരുന്നിന്
25 മുതല്‍ 100 ഡോളര്‍ വരെ മാര്‍ക്കറ്റ് വില ഈടാക്കി വില്‍ക്കുന്നു,
അവയുടെ നിര്‍മാതാക്കള്‍ ലൊകത്തിലെ മഹാന്മാര്‍,
ഫാര്‍മസ്യൂട്ടിക്കല്‍ കന്പനികള്‍ ലോകം നിയന്ത്രിക്കുന്നു.
സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍,
സ്വന്തം മാളത്തിലേക്ക് കടിച്ചു വലിക്കുന്നു,
സന്പത്തെറിഞ്ഞു സര്‍ക്കാരുകളെ ചാടിക്കുന്നു,
അധികാര കേന്ദ്രങ്ങള്‍ അവര്‍ക്കു വേണ്ടി കുരക്കുന്നു,
പെരുച്ചാഴികള്‍ ലോകം ഭരിക്കുന്നു,
പ്രാപ്പിടിയന്മാര്‍ ഭൂമിയെ കീഴടക്കുന്നു.

രാസ പരീക്ഷണങ്ങള്‍ കൊണ്ട് വായു വിഷ ലിപ്തമാക്കുന്നു,
അണു സ്‌പോടന പരന്പരകള്‍ കൊണ്ട് റേഡിയേഷന്‍ വിതക്കുന്നു,
കാര്‍ബണ്‍ ഡയോക്‌സൈഡ് കൊണ്ട് ഓസോണിനെ തുളക്കുന്നു,
വ്യാവസായിക മാലിന്യങ്ങള്‍ കൊണ്ട് നദികളെ വധിക്കുന്നു,
റേഡിയേഷന്‍ വേസ്റ്റുകള്‍ കൊണ്ട് കടലിനെ നിറക്കുന്നു,
നാഗരികതയുടെ ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍ പോലും
മാരക വിഷങ്ങള്‍ പേറുന്നു,
സിട്രിക്കാസിഡും, ബെന്‍സോയിക്കാസിഡും,
പാരാ മീതൈനും, ചായങ്ങളും,
മനുഷ്യ ശരീരത്തില്‍ വിഷ ജ്വാലയേറ്റി
രോഗങ്ങള്‍ക്കടിപ്പെടുത്തുന്നു ?

സസ്യ ഭുക്കുകളുടെ ശാരീരിക ലക്ഷണങ്ങളോടെ
മനുഷ്യാവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
കടിച്ചെടുക്കാനും, ചവച്ചരയ്ക്കാനും പറ്റിയ പല്ലുകള്‍,
പകല്‍ വെളിച്ചത്തില്‍ കാണുവാനും,
രാത്രിയില്‍ കാണാതിരിക്കുവാനുമുള്ള കണ്ണുകള്‍,
തടിച്ചതും, പരുപരുത്തതുമായ നാക്ക്,
വെള്ളം വലിച്ചു കുടിക്കുവാനുതകുന്ന ചുണ്ടുകള്‍,
പരന്നതും, ചലിപ്പിക്കാനാവാത്തതുമായ നഖങ്ങള്‍,
പകല്‍ ഉണര്‍ന്നിരുന്ന് ഇര തേടുന്നു,
രാത്രിയില്‍ ഉറങ്ങി വിശ്രമിക്കുന്നു,
തുറന്ന കണ്ണുകളോടെ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നു,
സര്‍വോപരി സസ്യാധിഷ്ഠിത ദഹന വ്യവസ്ഥ,
ഒരു ജെനുവിന്‍ പാര്‍ട്ട് അതിന്റെ യന്ത്രത്തില്‍ എന്ന പോലെ,
സസ്യാഹാരം മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു,
ഇത് യാദൃശ്ചികതയല്ല, സുചിന്തിതമായ പ്ലാനിംഗാണ്.

ഓരോ ജീവിയിലും സ്വന്തം ഭക്ഷണം കണ്ടെത്തുന്നതിനുള്ള
നൈസര്‍ഗ്ഗിക സെന്‍സറുകളുണ്ട്.
പന്നി അമേദ്യം ഭക്ഷിക്കുന്നു, പശു പുല്ലു തിന്നുന്നു,
പട്ടി എല്ലിനോട് മല്ലടിക്കുന്നു,
ചീഞ്ഞളിഞ്ഞ മാംസം കഴുതപ്പുലിക്ക് പഥ്യം.
കണ്ണുകളാല്‍ ആകര്‍ഷിക്കപ്പെടുന്നു,
രന്ധ്രത്താല്‍ വ്യവഛേദിക്കപ്പെടുന്നു,
രസനയാല്‍ ആസ്വദിപ്പെടുന്നു,
സ്വന്തം ഭക്ഷണത്തോട് സുഗന്ധം, അല്ലാത്തതിന് ദുര്‍ഗ്ഗന്ധം.
ചീഞ്ഞ മാംസത്തില്‍ ഹയാനക്ക് സുഗന്ധം,
നമ്മള്‍ മൂക്ക് പൊത്തുന്നു ?

‘പൃഥീവ്യാ ഔഷധീഭോന്യം’ എന്ന് വേദ മന്ത്രം,
ആഹാരം ഔഷധം തന്നെയാകുന്നുവെന്നര്‍ത്ഥം.
അത് രോഗത്തെ ശമിപ്പിക്കുന്നു, ആരോഗ്യം നില നിര്‍ത്തുന്നു,
അനുവദിക്കപ്പെട്ട ആയുസ്സിലെത്തിക്കുന്നു !
പ്രകൃതി നല്‍കുന്നത് സംപൂര്‍ണ്ണാഹാരം,
അത് സംസ്ക്കരിക്കേണ്ടതില്ലാ.
സംസ്കരിക്കുന്ന ഭക്ഷണത്തിന് മൂല്യം നഷ്ടപ്പെടുന്നു,
ഔഷധ ഗുണം ചോരുന്നു, നാരുകള്‍ നശിക്കുന്നു.
വറുത്ത ഭക്ഷണം ദഹനം തടസപ്പെടുത്തുത്തുന്നു,
പുളിക്കലിന് ( പെര്‍മിന്റേഷന്‍ ) വിധേയമാവുന്നു,
ആസിഡ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു,
ആമാശയം വൃണപ്പെട്ട്, അള്‍സര്‍ വന്നു ചേരുന്നു.

അനാവശ്യ ഭക്ഷണം കഫം ഉണ്ടാക്കുന്നു,
ശ്വാസ കോശത്തില്‍ പ്രാഥമികമായി അത് ശേഖരിക്കപ്പെടുന്നു,
ക്രമേണ അത് നിറയുന്‌പോള്‍ പുറം തള്ളല്‍ അനിവാര്യമാവുന്നു,
ചുമയോട് കൂടിയ ജലദോഷം വരുന്നു,
ഡോക്ടര്‍ പേര് കല്‍പ്പിച്ചു ചാര്‍ത്തുന്നു : ‘ നിമോണിയ.

ആന്റി ബയോട്ടിക്‌സ് അകത്തെത്തുന്നു,
ജല രൂപത്തിലായ കഫം ഖര രൂപത്തിലേക്ക് മടങ്ങുന്നു,
ശ്വാസ കോശ അറകളില്‍ ഉറയ്ക്കുന്‌പോള്‍,
അല്‍പ്പം ആശ്വാസം തോന്നുന്നു.
മരുന്ന് നിര്‍ത്തുന്‌പോള്‍ ശക്തിയായി വീണ്ടും വരുന്നു,
പല തവണ ആവര്‍ത്തിക്കുന്‌പോള്‍,
ശ്വാസ കോശ അറകള്‍ നിറയുന്നു,
വലിക്കുന്ന വായു വയ്ക്കാനിടമില്ലാതെ വരുന്നു,
വലിക്കുന്നു വിടുന്നു, വലിക്കുന്നു വിടുന്നു,
വിമ്മിട്ടം കണ്ട് ഡോക്ടര്‍ പേര് കല്‍പ്പിക്കുന്നു : ‘ആസ്മ.’

അജ്ഞതയുടെ ശാസ്ത്രം അമൂല്യ വസ്തുക്കളെ അകറ്റുന്നു,
കൊളാസ്സ്‌ട്രോള്‍ ആരോപിച്ച് തേങ്ങക്കും, വെളിച്ചെണ്ണക്കും വിലക്ക്.
അവയില്‍ കോളാസ്‌ട്രോള്‍ ഉണ്ടത്രേ !
ഉണ്ട്, ശരിയാണ്, ഉള്ളത് ജൈവ കൊളാസ്‌ട്രോള്‍, ( ഓര്‍ഗാനിക് കൊളാസ്‌ട്രോള്‍, )
ഇത് കൊണ്ടാണ് മനുഷ്യ കോശങ്ങളുടെ പുറം ചട്ട നിര്‍മ്മിച്ചിട്ടുള്ളത് !
നാളികേര ഉല്‍പ്പന്നങ്ങള്‍ അമൂല്യ ഭക്ഷ്യ വസ്തു,
കോശങ്ങള്‍ ബലപ്പെടുന്നു, പുതിയവ നിര്‍മ്മിക്കപ്പെടുന്നു.
ശത്രു അജൈവ കൊളാസ്‌ട്രോള്‍, ഇനോര്‍ഗാനിക് കൊളാസ്‌ട്രോള്‍.
ജന്തുജന്യ വസ്തുക്കളില്‍ നിന്ന് വരുന്നത്,
അത് രക്തത്തില്‍ കലരുന്നു, രക്തത്തിനു കൊഴുപ്പേകുന്നു,
രക്തക്കുഴലുകളുടെ അകവശത്ത് പല കാലം കൊണ്ട് പറ്റിപ്പിടിക്കുന്‌പോള്‍,
അകവിസ്താരം കുറയുന്നു, രക്ത പ്രവാഹം തടസ്സപ്പെടുന്നു.
ആസാമാന്യ സമ്മര്‍ദ്ദം ഡോക്ടര്‍ അളന്നു തിട്ടപ്പെടുത്തുന്നു,
ഹൈ ബ്ലഡ് പ്രഷര്‍, അപകടകരം. എന്ന് വാണിംഗ്.

വീണ്ടും ഗുളികകള്‍, പ്രധാന ചേരുവ സോഡിയം നൈട്രേറ്റ്.
പാറകള്‍ പിളര്‍ത്താനുള്ള വെടിയുപ്പ്.
ഈ വെടിയുപ്പ് ധമനികളെ വെടിവച്ചു വികസിപ്പിക്കുന്നു,
ധമനികള്‍ വികസിക്കുന്‌പോള്‍ താല്‍ക്കാലിക ആശ്വാസം.
തലച്ചോറിലെ സൂഷ്മ ധമനികള്‍ വികസിക്കാന്‍ കൂട്ടാക്കുന്നില്ല.
വെടിയുപ്പിന്റെ സമ്മര്‍ദ്ദമേറുന്‌പോള്‍ പൊട്ടിത്തകരുന്നു,
തലച്ചോറില്‍ ബ്ലീഡിങ്, സ്‌ട്രോക്, ഒരു വശം തളരുന്നു,
കുറച്ചു കാലം മരിച്ചു ജീവിക്കുന്നു, പിന്നെ മടങ്ങുന്നു.
ചികില്‍സിച്ചവര്‍ കൈ മലര്‍ത്തുന്നു,
ചികില്‍സിച്ചതു പ്രഷറിന്, ആള്‍ മരിച്ചത് സ്‌ട്രോക്കിനാല്‍.
എല്ലാം വിധിയല്ലേ? മനോഹരമായ ഒരു റീത്ത് വരുന്നു. ഡോക്ടറുടെ വക.

മദ്യവും, പുകയിലയും വിഷ വസ്തുക്കള്‍,
മദ്യത്തില്‍ നിന്ന് ആല്‍ക്കഹോളും,
പുകയിലയില്‍ നിന്ന് നിക്കോട്ടിനും രക്തത്തില്‍ ലയിക്കുന്നു.
രക്തത്തിലെ കോളാസ്‌ട്രോള്‍ ഇവയുമായി കലരുന്‌പോള്‍,
രാസ സംയോഗ ഫലമായി,
ധമനികള്‍ക്കുള്ളില്‍ രക്തം സിമന്റാകുന്നു.
ഒരു ദിവസം വിറയലോടെ രോഗി ശ്രവിക്കുന്നു :
കാര്‍ഡിയാക് ബ്ലോക്ക്, 60%, 80%, 90%,
ഉടന്‍ ബൈപാസ്, അല്ലെങ്കില്‍ മരിക്കും.
കാലിലെ വെയിന്‍ മുറിച്ചെടുത്തു തിരിച്ചു വച്ചു പിടിപ്പിക്കുന്നു,
റോഡ് നീളെ ഓടിക്കുന്നു, എക്‌സര്‍സൈസ്സ്.
രക്തത്തിലെ കൊളാസ്‌ട്രോള്‍ നില നില്‍ക്കുന്നു,
അത് മാറുന്നതിനുള്ള വഴി പറയുന്നില്ലാ,
രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍, വീണ്ടും ബ്ലോക്കുകള്‍,
വീണ്ടും സര്‍ജറി, വീണ്ടും ലക്ഷങ്ങള്‍,
മൂന്നാമത്തേതിന് തീരുന്നു, ശല്യം എന്നേക്കുമായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള ഭിഷഗ്വരന്മാര്‍ ഉണ്ടെങ്കില്‍
സത്യം തുറന്നു പറയുക, സമൂഹത്തെ രക്ഷിക്കുക.
ആണുങ്ങള്‍ ചെയ്തിട്ടുണ്ട്, ഡോക്ടര്‍ ജെ. എഛ്. ടില്‍ഡണ്‍. എം. ഡി.,
ഡോക്ടര്‍ ലിഡ് ലാഹര്‍. എം. ഡി., ഡോക്ടര്‍ ട്രാള്‍. എം. ഡി. ,

നല്ല ഭക്ഷണം കഴിക്കുക, നമ്മുടെ ഭക്ഷണം കഴിക്കുക,
അത് ഔഷധമാണ്, വേറേ ഔഷധം വേണ്ട.
‘ആയു: സത്ത്വ ബലാരോഗ്യ: സുഖ പ്രീതി വിവര്‍ദ്ധന : ‘
എന്ന് ഭഗവത് ഗീത.
ആഹാരം ആയുസ്സും, സത്ത്വ ബലവും വര്‍ധിപ്പിക്കുന്നു,
ആരോഗ്യവും, സുഖവും വര്‍ധിപ്പിക്കുന്നു.
ആര്‍ത്തി അവസാനിപ്പിക്കുക, മിതമായി ഭുജിക്കുക,
നമുക്കാവശ്യമുള്ളതു കഴിക്കുക,നമ്മുടെ ആഹാരം കഴിക്കുക,
കഴുതപ്പുലിയുടേത് അതിന് തന്നെ നല്‍കുക.

ഒരു വശത്ത് ആഹാരം കുഴിച്ചു മൂടുന്‌പോള്‍,
മറുവശത്ത് അതില്ലാതെ മനുഷ്യന്‍ മരിക്കുന്നു.
ആര്‍ത്തിപ്പണ്ടാരങ്ങള്‍ തിന്നു മുടിക്കുന്നു,
അനാവശ്യമായി കൂട്ടി വച്ച് നശിപ്പിക്കുന്നു.,
പ്രകൃതിയുടെ വരദാനം, ദൈവത്തിന്റെ സമ്മാനം,
ദൈവം പങ്കു വയ്ക്കുന്നു, മനുഷ്യന്‍ തടയുന്നു.
അമൂല്യതയുടെ ഈ ഭണ്ഡഗാരത്തില്‍ നിന്ന്,
നമുക്കാവശ്യമുള്ളത് മാത്രമെടുക്കുന്‌പോള്‍,
അപരന്റെ ഇല്ലായ്മയെ അറിയുകയും,
അറിയാതെ അവനു വേണ്ടി കരുതുകയുമാണ് നമ്മള്‍.
ഇവിടെ ആരോഗ്യം വരുന്നു, ആയുസ്സു വര്‍ധിക്കുന്നു,
രോഗങ്ങളില്‍ നിന്ന് രക്ഷ പ്രാപിക്കുന്നു, സുഖം യാഥാര്‍ഥ്യമാവുന്നു !
ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം, അന്നന്നത്തെ അപ്പം,
അത് ഞങ്ങള്‍ക്ക് തരേണമേ !!

* പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന യശഃശരീരനായ ഡോക്ടര്‍ സി.ആര്‍.ആര്‍ വര്‍മ്മയുടെ പാദപത്മങ്ങളില്‍ പ്രണമിച്ചുകൊണ്ട്, ഇതിലെ ആശയങ്ങളില്‍ പലതും അദ്ദേഹത്തില്‍ നിന്ന് നേരിട്ട് പഠിച്ചിട്ടുള്ളതാണ് എന്ന് നന്ദിയോടെ സമ്മതിക്കുന്നു.

അടുത്തതില്‍ : “ഞങ്ങളുടെ കടക്കാരോട്”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News