ദേവദാസി സമ്പ്രദായം (ചരിത്ര വഴികളിലൂടെ)

devadasi banner-1ഏ.ഡി. 9 – 12 നൂറ്റാണ്ടുകള്‍ക്കിടയില്‍ സംസ്കൃതത്തിന്റെയും മലയാളത്തിന്റെയും സങ്കരമായി വളര്‍ന്നു വരുകയും, പില്‍ക്കാലത്ത് മലയാള ഭാഷയുടെ ജന്മത്തിനു നിമിത്തമായി തീരുകയും ചെയ്ത മണിപ്രവാള സാഹിത്യത്തിന്റെ ഏറിയ കൂറും ദേവദാസി വര്‍ണനകള്‍ കൊണ്ടാണ് നിറഞ്ഞു നില്‍ക്കുന്നത്. ജീര്‍ണ്ണിച്ച ദേവദാസി സംസ്കാരം ജന്മം നല്‍കിയ താത്വിക ഗ്രന്ഥമാണ് വൈശികതന്ത്രം.

സിന്ധു നദീതട സംസ്കാരത്തോളം പഴക്കമുണ്ട് ദേവദാസി പ്രസ്ഥാനത്തിന്. തമിഴ് ഇതിഹാസങ്ങളായ ചിലപ്പതികാരവും മണിമേഖലയും ഈ പ്രസ്ഥാനം എത്രത്തോളം സാധാരണമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മതാചാരങ്ങളുടെ ചുവട് പിടിച്ചാണ് ദേവദാസി സമ്പ്രദായം വളര്‍ന്നിട്ടുളളത് . കേരളത്തില്‍ ബ്രാഹ്മണരെ ഭൂദേവന്മാരായാണ് ആദരിച്ചിരുന്നത് . സ്വഭാവികമായും എല്ലാ സുഖ സൗകര്യങ്ങളും നല്‍കി അവരെ സന്തോഷിക്കാന്‍ ഒരു കാലഘട്ടം മുതിര്‍ന്നതില്‍ അത്ഭുതംകൂറാനില്ല .

devadasis swarnamalyaചെറുപ്പത്തിലെ സുന്ദരികളായ പെണ്‍കുട്ടികളെ ക്ഷേത്രത്തിലേക്ക് ഉഴിഞ്ഞുവിടുക പതിവായിരുന്നു. അവിടെ വെച്ച് എഴുത്തും വായനയും പഠിപ്പിക്കുകയും, പാടുകയും ആടുകയും ചെയ്യും. പതിമൂന്നു വയസ്സെത്തുമ്പോള്‍ ദേവനെ വിവാഹം കഴിച്ച് ദേവ കളത്രമായി മാറും.

പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്യന്മാരുടെ ആഗമത്തോടെ കാലുഷ്യം നിറഞ്ഞ കേരള സമൂഹത്തില്‍ നിന്നു ക്രമേണ ദേവദാസി സമ്പ്രദായം ക്ഷയിക്കാന്‍ തുടങ്ങി. അപ്പോഴെക്കും ഈ സമ്പ്രദായം സമൂഹത്തിന്റെ താഴേത്തട്ടുകളില്‍ അനുസ്യൂതം പടര്‍ന്നു പിടിച്ചു കൊണ്ടിരുന്നു. സേതുലക്ഷ്മീ ഭായിയുടെ റിജന്‍സി ഭരണകാലത്ത് (1924-1931) ദേവദാസി സമ്പ്രദായം (കുടിക്കാരി സമ്പ്രദായം) നിലനിന്നിരുന്ന തെക്കന്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ നിന്ന് രാജകീയ വിളംബരം മൂലം അപ്രത്യക്ഷമായി. അങ്ങനെ സ്വര്‍ണ്ണ കൂട്ടിലെ തത്തകളായ ദേവദാസികള്‍ക്ക് മോചനം ലഭിച്ചു.

നൂറ്റാണ്ടുകളോളം ആചാരത്തിന്റെ പേരിൽ സഹനത്തിന്റേയും അപമാനത്തിന്റേയും ദുരിതത്തിന്റെയും മുള്‍വഴിയിലൂടെ സഞ്ചരിച്ച മണിപ്രവാള സുന്ദരികള്‍ക്ക് എത്രയെത്ര കണ്ണുനീരിന്റെ കഥകള്‍ പറയാനുണ്ടാവുമായിരിക്കും.

നിയമം മൂലം പിഴുതെറിയപ്പെട്ട ഈ സമ്പ്രദായം ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടരുന്നു.

Bindu1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News