നവനേതൃത്വ നിറവില്‍ എക്യുമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 31-ന്

Executive Committee Photoന്യൂയോര്‍ക്ക്: വിവിധ ക്രിസ്തീയ സഭകളുടെ ന്യൂയോര്‍ക്കിലെ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സ്റ്റെഫ്‌ന) പുതുവര്‍ഷത്തേക്കുള്ള ചുമതലക്കാരെ തെരഞ്ഞെടുത്തു. വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി.എസ്.ഐ ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്ബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം 2019 – ലെ പ്രസിഡന്റായി റവ. സജീവ് സുഗു ജേക്കബ്ബിനെ വീണ്ടും തിരഞ്ഞെടുത്തു. ക്യൂന്‍സ് – ലോംഗ്‌ ഐലന്റ് ഭാഗത്തുള്ള പതിനേഴ് ക്രിസ്തീയ പള്ളികളിലെ പ്രതിനിധികള്‍ പൊതു യോഗത്തില്‍ പങ്കെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചുമതലക്കാര്‍: ക്ലെര്‍ജി വൈസ് പ്രസിഡന്റ് റവ. കെ. ഐ. ജോസ്, അത്മായ വൈസ് പ്രസിഡന്റ് ജോണ്‍ താമരവേലില്‍, സെക്രട്ടറി ലാജി തോമസ്, ജോയിന്റ് സെക്രട്ടറിമാര്‍ കോശി. എം. കുഞ്ഞുമ്മന്‍, ജോണ്‍ വര്‍ക്കി. ട്രഷറര്‍ പ്രേംസി ജോണ്‍ കക, ജോയിന്റ് ട്രഷറര്‍ ജോണ്‍ തോമസ്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍: ക്ലര്‍ജി ഫെല്ലോഷിപ്പ് റവ. ഫാദര്‍ ജോണ്‍ തോമസ്, യൂത്ത് ഫോറം ക്ലര്‍ജി റവ. റോബിന്‍ ഐപ്പ് മാത്യു, യൂത്ത് ഫോറം റിനു വര്‍ഗീസ്, ക്വയര്‍ കോര്‍ഡിനേറ്റര്‍ ജോളി എബ്രഹാം, പബ്‌ളിക്കേഷന്‍ തോമസ് ജേക്കബ്ബ്, പബ്‌ളിക്ക് റിലേഷന്‍സ് മാത്യുക്കുട്ടി ഈശോ, വിമന്‍സ് ഫോറം എല്‍സിക്കുട്ടി മാത്യു, സൂസന്‍ സജി.

അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി വിവിധ കമ്മറ്റി കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍ നടത്തിപ്പിലേക്കായി കണ്‍വീനര്‍മാര്‍ ജോണ്‍ തോമസ്, അലക്‌സ് ചാണ്ടി, തോമസ് വര്‍ഗീസ്. മറ്റ് കണ്‍വീനര്‍മാര്‍: സെന്റ് തോമസ് ഡേ- സിബു ജേക്കബ്ബ്, ക്രിസ്തുമസ് കരോള്‍ ഭവന സന്ദര്‍ശനം – റോയി. ഒ. ബേബി, അലക്‌സ് ചാണ്ടി, ജോണ്‍ തോമസ,് ക്രിസ്തുമസ് – പുതുവല്‍സര ആഘോഷം – ബോബി ഐസക്, മാത്യുക്കുട്ടി ഈശോ, ഫെല്ലോഷിപ്പ് ഡിന്നര്‍- റോയി ഒ. ബേബി. പിക്‌നിക് കമ്മറ്റി കണ്‍വീനര്‍ സുരേഷ് ജോണ്‍, കമ്മറ്റി അംഗങ്ങള്‍ തോമസ് തടത്തില്‍, റോയി കുര്യാക്കോസ്, ജോണ്‍ തോമസ്, കോശി കുഞ്ഞുമ്മന്‍, റോയി. ഒ. ബേബി, ബോബി ഐസക്ക്, ബിജു ചാക്കോ, ലിബിന്‍ ജോണ്‍, ജിന്‍സണ്‍ പത്രോസ്, ഡോണ്‍ തോമസ്. ലോക പ്രാര്‍ത്ഥനാ ദിനം കണ്‍വീനര്‍മാര്‍ സൂസന്‍ സജി, എല്‍സിക്കുട്ടി മാത്യു.

അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖയും യോഗം തയ്യാറാക്കി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും ലോംഗ് ഐലന്റ് ഡിക്‌സ് ഹില്ലിലുള്ള ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍ മാര്‍ച്ച് 31 ഞായര്‍ ഉച്ചകഴിഞ്ഞ് 3 ന് നടത്തപ്പെടുന്നതാണ്. സേവനം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കില്‍ നിന്നും സ്ഥലം മാറ്റപ്പെടുന്ന വൈദികര്‍ക്ക് അന്നേ ദിവസം യാത്ര അയപ്പ് നല്‍കും. മെയ് 30 ന് ക്ലെര്‍ജി യോഗവും ജൂണ്‍ 15 ശനി ഐസനോവര്‍ പാര്‍ക്കില്‍ എക്യുമിനിക്കല്‍ പിക്‌നിക്കും നടത്തപ്പെടും. മറ്റ് പരിപാടികള്‍- ജൂലൈ 7 ഞായര്‍ വൈകിട്ട് സെന്റ് തോമസ് ദിനാഘോഷം, ഒക്‌ടോബര്‍ 20 ഞായര്‍ ഫെല്ലോഷിപ്പ് ഡിന്നര്‍, ഒക്‌ടോബര്‍ 26 ശനി യൂത്ത് റിട്രീറ്റും ഒന്നാം ദിന കണ്‍വന്‍ഷനും ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയിലും രണ്ടാം ദിന കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 27 ഞായര്‍ വില്ലിസ്റ്റണ്‍ പാര്‍ക്കിലുള്ള സി. എസ്. ഐ. പള്ളിയില്‍ വച്ചും നടത്തപ്പെടുന്നതാണ്. നവംബര്‍ 22, 23, 24 തീയതികളില്‍ ക്രിസ്തുമസ് കരോള്‍ ഭവന സന്ദര്‍ശനവും 2020 ജനുവരി 5 ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടത്തപ്പെടുന്നതാണ്. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്റെ എല്ലാ പരിപാടികളിലേക്കും ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ്ബ്, സെക്രട്ടറി ലാജി തോമസ് എന്നിവര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment