മിന്‍സ്‌ഡ് കോഴി കറി

minced-mutton-gravyഎത്ര പേര്‍ക്ക്: 5
തയ്യാറാക്കാന്‍ വേണ്ട സമയം: 20 മിനിറ്റ്
പാചകം ചെയ്യാന്‍ വേണ്ട സമയം: 20 മിനിറ്റ്

ആവശ്യമുള്ള ചേരുവകള്‍

• ചിക്കന്‍ കഷ്ണമാക്കിയത് – 500 ഗ്രാം
• വലിയ ഉള്ളി (സവാള) – 1
• മല്ലിപൊടി – 1 ടേബിള്‍ സ്പൂണ്‍
• മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
• ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
• തേങ്ങ – 1/2
• മുളക് പൊടി – 2 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

– ഉപ്പും മഞ്ഞളും ചേര്‍ത്ത് ചിക്കന്‍ വേവിക്കുക.
– ഉള്ളി അരിയുക.
– മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
– തേങ്ങ അരച്ച് 400 മില്ലി തേങ്ങാ പാല് പിഴിഞ്ഞ് എടുക്കുക.
– ഒരു വലിയ പാത്രത്തില്‍ എണ്ണ ചൂടാക്കുക.
– ഉള്ളി ഇടുക.
– അരപ്പ് ചേര്‍ത്ത് പച്ച ചുവ മാറുന്നവരെ വേവിക്കുക.
– വേവിച്ചു വെച്ച ചിക്കന്‍ വെള്ളവും ചേര്‍ത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
– തേങ്ങാ പാല്, ഉപ്പ്‌ എന്നിവ ചേര്‍ക്കുക.
– കറി കുറുകി വരുമ്പോള്‍ തീ അണച്ച് ചൂടോടെ വിളമ്പുക.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

Print Friendly, PDF & Email

Leave a Comment