Flash News

പുല്‍വാമ ഭീകരാക്രമണം : മുഖ്യ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനെ സുരക്ഷാസേന വധിച്ചു

March 11, 2019

pulwamaശ്രീനഗര്‍ :  പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ പിംഗ്ലിഷില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. മുദാസിര്‍ അഹമ്മദ് ഖാന്‍ ഉള്‍പ്പെടെ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന മേഖലയില്‍ നടത്തിയ തിരച്ചിലിനിടെ വെടിവെയ്പുണ്ടാകുകയായിരുന്നു.  തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. ഫിബ്രവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് മരിച്ചത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ആദിര്‍ അഹമ്മദ് ധര്‍ എന്ന ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

ഈ ഭീകരാക്രമണം നടത്തുന്നതിനായി കാറും സ്‌ഫോടക വസ്തുക്കളും സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ സുന്‍ജാവാന്‍  സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിലും മുദാസിര്‍ അഹമ്മദ് ഖാന് പങ്കുണ്ടെന്നാണ് കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top