ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് മാര്‍ച്ച് 16 ന്

Newsimg1_1173944ഡാളസ്: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍ച്ച് 16 ന് ഗ്രേറ്റര്‍ ഫോര്‍ട്ട്വ ര്‍ത്തു ഹിന്ദു ടെംപിളില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡാളസിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുടെ സഹകരണത്തോടെ ഫോര്‍ട്ട്വ ര്‍ത്തു ലാണു വിസ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. Address: 3000 Longvue Ave, Fort Worth, TX 76108 Phone: (817) 292-4444.

2019 മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകീട്ട് 5 വരെ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്, ഓ.സി.ഐ.കാര്‍ഡ്, പേരു പുതുക്കല്‍ തുടങ്ങിയവര്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ പരിശേധിച്ചു നല്‍കും. ഈ അപേക്ഷകള്‍ സി.കെ.ജി.എസ്.(ഹൂസ്റ്റണ്‍) ഓഫീസിലേക്കു അയച്ചു കൊടുത്താല്‍ കാലതാമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൗരന്മാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ഉദ്യോഗസ്ഥര്‍ നല്‍കും.മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ആദ്യ പരിഗണന ലഭിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റുമായോ 817 292 4444 ഫോണ്‍ നമ്പറുമായോ ബന്ധപ്പെടേണ്ടതാണ്.

Newsimg2_22855993

Print Friendly, PDF & Email

Related News

Leave a Comment