പൊട്ടിത്തെറി ഒഴിവാകുമോ? കോണ്‍ഗ്രസ് നേതാക്കളുമായി പിജെ ജോസഫ് ചര്‍ച്ച നടത്തുന്നു

ummanതിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിന് വഴിയൊരുങ്ങിയിരിക്കെ ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് വിഭാഗം ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുമായാണ് ഇപ്പോള്‍ ജോസഫ് കൂടിക്കാഴ്ച നടത്തുന്നത്. മോന്‍സ് ജോസഫും മറ്റു ചില കേരളാ കോണ്‍ഗ്രസ് നേതാക്കളുമായാണ് പിജെ ജോസഫ് ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോട്ടയം സീറ്റ് വിട്ടു നല്‍കാത്ത കെഎം മാണിയുടെ നിലപാടിലുള്ള അതൃപ്തി ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും ജോസഫ് കാണുന്നുണ്ട്.

ജോസഫ്-മാണി പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും അറിയിച്ചിരുന്നു. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. അതിനാല്‍ കോട്ടയം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. എന്നാല്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കേരള കോണ്‍ഗ്രസിനെ പൊട്ടിത്തെറിയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ എന്ത് മാര്‍ഗമാണ് കോണ്‍ഗ്രസ് സ്വീകരിക്കുക എന്നത് വ്ക്തമല്ല.

അതേസമയം നിര്‍ണ്ണായക ചര്‍ച്ചകള്‍ തലസ്ഥാനത്ത് നടക്കുമ്പോഴും കെഎം മാണി ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. തോമസ് ചാഴിക്കാടന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നാണ് ജോസ് കെ മാണിയടക്കമുള്ള നേതാക്കളുടെ അഭിപ്രായം.

Print Friendly, PDF & Email

Leave a Comment