- Malayalam Daily News - https://www.malayalamdailynews.com -

അഭിനന്ദന്‍ വര്‍ധ്മാന്റെ ചിത്രമുപയോഗിച്ച് ബിജെപി പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പരസ്യങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

newsrupt_2019-03_761d5f23-5f3c-448c-be66-eae976358acd_modi_dന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റച്ചട്ടവും നടപ്പിലാക്കിയെങ്കിലും മോദിയുടെ പ്രചരണം പഴയപടി തുടര്‍ന്നുകൊണ്ടിരുന്നത് കമ്മീഷനെ ചൊടിപ്പിച്ചു. പാക്കിസ്താന്റെ പിടിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാന്റെ ചിത്രം വോട്ടര്‍മാരെ സ്വാധീനിക്കാനായി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ബിജെപിയുടെ ഡല്‍ഹി എംഎല്‍എ ഓം പ്രകാശ് ശര്‍മ്മയുടെ ചിത്രവും അഭിനന്ദന്റെ ചിത്രവും നരേന്ദ്രമോഡിയുടെ ചിത്രവും ചേര്‍ത്ത് നിര്‍മ്മിച്ച പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിക്കാനായി കമ്മീഷന്‍ നിര്‍മിച്ച ‘സിവിജില്‍’ ആപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക തെരഞ്ഞെടുപ്പിലായിരുന്നു ആപ്പ് ആദ്യമായി കമ്മീഷന്‍ അവതരിപ്പിച്ചത്. മാര്‍ച്ച് ഒന്നിന് എംഎല്‍എ ഷെയര്‍ ചെയ്ത ഒരു പോസ്റ്ററില്‍ അഭിനന്ദന്റെ ചിത്രത്തിനൊപ്പം നരേന്ദ്ര മോഡി, അമിത് ഷാ, എന്നിവരുടെ ചിത്രവും ഉണ്ടായിരുന്നു. ഒപ്പം ‘മോഡിയ്ക്ക് അഭിനന്ദനെ തിരിച്ചു കൊണ്ടു വരാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും’ കുറിച്ചിരുന്നു. മറ്റൊന്നില്‍ ‘പാകിസ്താന്‍ കീഴടങ്ങി, രാജ്യത്തെ ധീരന്‍ തിരിച്ചെത്തിയെന്നായിരുന്നു’ ശീര്‍ഷകം.

newsrupt_2019-03_2044433e-a125-48d0-a214-2038844c4e51_modi_election_abhinndസൈനിക വിഭാഗങ്ങളെയും അവരുടെ ചിത്രങ്ങളുമെല്ലാം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2013 ഡിസംബര്‍ 4ലെ ഉത്തരവ് വീണ്ടും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഇത് സംബന്ധിച്ച് കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്.

ബിജെപി നേതാക്കള്‍ വ്യാപകമായി രാഷ്ട്രീയ നേട്ടത്തിനായി സൈനിക വിഭാഗങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി പലരും പരാതികള്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നു കഴിഞ്ഞാല്‍ അത്തരം നീക്കങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൈനിക വിഭാഗങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് മുന്‍ നാവികസേനാ മേധാവിയും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് ആക്രമണം, വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തുടങ്ങിയ കാര്യങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]