Flash News

ഐ എ പി സി ഡാളസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 24 ന്

March 13, 2019 , ഡോ. മാത്യു ജോയിസ്

iapcഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ചാപ്റ്ററിന്റെ 2019 ലെ പ്രവര്‍ത്തനോദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡാളസിലെ കേരളാ അസോസിയേഷന്‍ ഹാളില്‍ മാർച്ച് 24ന് വൈകീട്ട് 5:00 മണിക്ക് നടത്തുന്നതാണ്.

പ്രസ്തുത ചടങ്ങില്‍ മുഖ്യാതിഥികളായി സംബന്ധിക്കുന്ന സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ്, ആശംസാ പ്രാസംഗികനായ കോപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു എന്നിവരെ പ്രത്യേകം അനുമോദിക്കും.

ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് മീനാ നിബു, വൈസ് പ്രസിഡന്റ് രാജു തരകന്‍, സെക്രട്ടറി സാം മത്തായി, ജോയിന്റ് സെക്രട്ടറി ജോജി അലക്‌സാണ്ടര്‍, ട്രഷറര്‍ വിത്സണ്‍ തരകന്‍ എന്നിവരോടൊപ്പം അഡ്വൈസറി ബോര്‍ഡ് മെമ്പര്‍മാരായ പി.സി. മാത്യു, അനുപമ വെങ്കടേഷ്, പ്രൊഫ. ജോയി പല്ലാട്ടുമഠം, ഏലിക്കുട്ടി ഫ്രാന്‍സിസ്, ഫ്രിക്സ്മോന്‍ മൈക്കിള്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുന്നതാണ്. ഐ എ പി സി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, പ്രസിഡന്റ് സുനില്‍ കുഴമ്പാല തുടങ്ങിയവര്‍ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെക്കുന്നുണ്ട്.

ചടങ്ങിനോടനുബന്ധിച്ച് വിവിധ സാംസ്കാരിക കലാപരിപാടികളും ഡിന്നറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

3062c865-6861-4960-baeb-4fb86b556c6f


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top