ഫാമിലി കോണ്‍ഫറന്‍സ് പ്രതിനിധികള്‍ സഫേണ്‍ സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു

Newsimg1_43218254വാഷിങ്ടന്‍ ഡിസി : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു. ഫെബ്രുവരി 24 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കോണ്‍ഫറന്‍സ് പ്രതിനിധികളെ സ്വാഗതം ചെയ്തു.

ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ ആമുഖ വിവരണം നല്‍കി. ട്രഷറര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജെയ്‌സണ്‍ തോമസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ കോണ്‍ഫറന്‍സിനെകുറിച്ചും റജിസ്‌ട്രേഷനെകുറിച്ചും സുവനീറിനെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി.

റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഫാ. ഡോ. രാജു വര്‍ഗീസും ജെസ്സി ജെയിംസും ചേര്‍ന്ന് നിര്‍വ്വഹിച്ചു. നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിലേക്ക് റജിസ്റ്റര്‍ ചെയ്തു. ജോ അലക്‌സാണ്ടര്‍, എബ്രഹാം പോത്തന്‍, റജി കുരീക്കാട്ടില്‍ എന്നിവര്‍ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുത്തു.

ട്രഷറാര്‍ മാത്യു വര്‍ഗീസ്, ജോയിന്റ് ട്രഷറാര്‍ ജെയ്‌സണ്‍ തോമസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് ഏരിയ കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ വര്‍ഗീസ്, വെബ് മാസ്റ്റര്‍ അജിത് വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍, കമ്മിറ്റി അംഗം ജീമോന്‍ വര്‍ഗീസ്, ജെസ്സി ജെയിംസ്, ഇടവകയുടെ സെക്രട്ടറിയും മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം ഫീലിപ്പോസ് ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇടവകാംഗങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച് കുറഞ്ഞ നിരക്കിലുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി കോണ്‍ഫറന്‍സ് കമ്മിറ്റി അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കുമുള്ള നന്ദി സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

Newsimg2_35616612

Print Friendly, PDF & Email

Related News

Leave a Comment