Flash News

യുദ്ധമല്ല സമാധാനത്തിലേക്കുള്ള മാര്‍ഗം (ലേഖനം)

March 15, 2019 , ബ്‌ളസന്‍ ഹൂസ്റ്റന്‍ (blesson houston@gmail.com)

Yudhamalla banner-1യുദ്ധം ആര്‍ക്കുവേണ്ടി. യുദ്ധമുണ്ടായാല്‍ ആര്‍ക്കാണ് ഏറെ നഷ്ടം. യുദ്ധം കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമോ. യുദ്ധത്തില്‍ കൂടി ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുമോ. കാ ലാകാലങ്ങളില്‍ എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളാണിവ. ചരിത്രത്തില്‍ നാം കണ്ട യുദ്ധങ്ങള്‍ക്കൊന്നും ശരിയായ ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഒരു വസ്തുത. ഇതുവരെ നടന്ന ഒരു യുദ്ധ വും ഇതിന് ഉത്തരം കണ്ടെത്തിയില്ലായെന്നു മാത്രമല്ല യുദ്ധം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും ചില സമയങ്ങളിലൊക്കെ യുദ്ധം അനിവാര്യമാണ്. ചില സാഹചര്യങ്ങള്‍ യുദ്ധം അനിവാര്യമാക്കാറുണ്ടെന്നതാണ് ഒരു വസ്തുത. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് പറയാം. യുദ്ധത്തിലേക്ക് പോകത്തക്കരീതി യിലുള്ള സാഹചര്യം പാക്കിസ്ഥാനും അവരുടെ ചാവേറുകളായ തീവ്രവാദികളും ഇന്ത്യയെ കൊണ്ടെത്തിച്ചുയെന്നതാണ് എടുത്തു പറയേണ്ട കാര്യം.

നാല്പതോളം ഇന്ത്യന്‍ സൈനീകര്‍ കാശ്മീരില്‍ കൊല്ലപ്പെട്ടതോടെയാണ് അതിനു തുടക്കം. അത് ചെയ്തത് പാക്കിസ്ഥാന്‍ തീവ്രവാദികളും. ശരിക്കും പാക്കിസ്ഥാന്‍ തീവ്രവാദികള്‍ അവരുടെ സൈനീകാംഗങ്ങളില്‍ ചിലരെ സൈന്യം പരിശീലിപ്പിച്ചുവിട്ടവരോ ആണ് എന്നതാണ് രഹസ്യമായ പരസ്യം. അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടവരാണ് ഈ തീവ്രവാദികള്‍. കിട്ടില്ലെന്ന് അറിയാമായിട്ടും കാശ്മീരിനുമേല്‍ അവകാശ വാദമുന്നയിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍വേണ്ടി പാക്കിസ്ഥാന്‍ ചോറു കൊടുത്തു വളര്‍ത്തിയെടുക്കുന്ന ഒരു പ്രത്യേകതരം കൊടിച്ചിപട്ടികളാണ് പാക്ക് ഭീകരര്‍ എന്ന ഈ വിഭാഗം. മുദ്രാവാക്യം വിളിക്കാനും സമരം ചെയ്ത് പാര്‍ട്ടിക്കുവേണ്ടി പോരാടി പാര്‍ട്ടിയെ വളര്‍ത്താന്‍ വേണ്ടി പാര്‍ട്ടി അംഗത്വം കൊടുത്ത് ഒരു വിഭാഗത്തെ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വര്‍ഗ്ഗബോധ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിച്ചതുപോലെയെന്നു വേണം പറയാന്‍. ചെല്ലും ചെലവും കൊടുത്തു പാക്കിസ്ഥാന്‍ ഇവരെ അതിര്‍ത്തിയിലേക്ക് വിടുന്നതിന് പല ഉദ്ദേശങ്ങളുണ്ട്. ഒന്ന് ഇന്ത്യ പാക്ക് യുദ്ധത്തിലെ പാക്കിസ്ഥാന്റെ അടങ്ങാത്ത പക. അന്ന് ഇന്ത്യന്‍ സേനയ്ക്കു മുന്നില്‍ മുട്ടുകുത്തി പരാജയം സമ്മതിച്ച പാക്കിസ്ഥാന്‍ സേനയ്ക്ക് ഇന്നും ആ നാണക്കേടിന്റെ പകയുണ്ട്.

രണ്ട് പാക്കിസ്ഥാനെ അടര്‍ത്തി ബംഗ്ലാദേശ് എന്ന രാഷ്ട്രം രൂപീകരിച്ച് ഇന്ത്യ കൊടുത്ത അടി. ബംഗ്ലാദേശ് രൂപീകരണത്തിന് പിന്നില്‍ ഇന്ത്യയുടെ തന്ത്രവും പിന്തുണയും മാത്രമല്ല ആളും അര്‍ത്ഥവും രഹസ്യമായും പരസ്യമായുമുണ്ടായിരുന്നുയെന്നതാണ് ചരിത്രം. പാക്കിസ്ഥാനില്‍ നിന്ന് അടര്‍ത്തി ബംഗ്ലാദേശ് രൂപീകരിക്കാന്‍ മുജിബുര്‍ റഹ്മാന് ശക്തമായ പിന്തുണയുമായി ഇന്ദിരാഗാന്ധി രംഗത്തെത്തിയത് പാക്കിസ്ഥാനെ ഇന്നും ചൊടിപ്പിച്ചുകൊണ്ടേയിരിക്കുന്ന വസ്തുതയാണ്. അതിന്റെ പ്രതികാരമായി ഇന്ത്യയെ പല കഷണങ്ങളാക്കി അടര്‍ത്തി മാറ്റാന്‍ പാക്കിസ്ഥാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഭിദ്രന്‍വാല ഖാലിസ്ഥാന്‍ രാഷ്ട്രമെന്ന് ആശയവുമായി പഞ്ചാബിനെ അടര്‍ത്തി മാറ്റാന്‍ ശ്രമം നടത്തിയത് പാക്കിസ്ഥാന്റെ പിന്തുണയോടെയായിരുന്നുയെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.

മൂന്നാമതായി പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് രാജ്യത്തിനകത്തുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്ക്കുന്നതിനുവേണ്ടിയാണ്. താലിബാന്‍ പാക്കിസ്ഥാന്റെ പല പ്രദേശങ്ങളിലും പിടി മുറുക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയും അവരുടെ നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയുമാണ്.

ഇതിനെ എതിര്‍ക്കാന്‍ പാക്ക് ഭരണകൂടത്തിനോ സേനയ്ക്കോ കഴിയില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രദേശ ങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ താലിബാനെ പിന്തുണയ്ക്കുന്നു യെന്നതാണ് അതിനു കാരണം. പാക്കിസ്ഥാന്റെ നിയമത്തേക്കാള്‍ താലിബാന്റെ അലിഖിത നിയമമാണ് അഫ്ഗാന്‍ പ്രദേശത്തിനടുത്തു പാക്കിസ്ഥാന്‍ പ്രവശ്യകളില്‍ ഉള്ളത്. പാക്കിസ്ഥാന്‍ സേനയേക്കാള്‍ താലിബാന്‍ തീവ്രവാദികളാണ് ശക്തമെന്നു പറയുന്നതാണ് ഒരു യാഥാര്‍ത്ഥ്യം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരുവശത്തും സുന്നി ഷിയ വിഭാഗങ്ങളുടെ കിടമത്സരവും പോരും മറുവശത്തും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഭരണകൂടത്തിനു സാധിക്കുന്നില്ല. ഇങ്ങനെ വിവിധ കാരണങ്ങളാണ് പാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയായ കാശ്മീരില്‍ തീവ്രവാദികളെ കൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും അതിര്‍ത്തി തര്‍ക്കമുണ്ടാക്കുന്നത്. ഇനിയും പാക്ക് ഭരണകൂടം അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ടു വന്നാലും പാക്ക് പട്ടാളം അതിനെ തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുമെന്നതാണ് ഒരു വസ്തുത. പാക്ക് പട്ടാളത്തിന്റെ അനുമതിയില്ലാതെ അവിടെ യാതൊരു കാര്യവും നടക്കുകയില്ലെന്നു തന്നെയാണ് അവിടുത്തെ സ്ഥിതി.

വാജ്‌പേയ് നവാബ് ഷെറീഫ് സമാധാന കരാര്‍ പാക്കിസ്ഥാന്‍ ലംഘിക്കാന്‍ കാരണവും പാക്ക് പട്ടാളത്തിന്റെ അനിഷ്ഠക്കേടു തന്നെ. ആ കരാര്‍ പാക്കിസ്ഥാന്‍ പാലിച്ചിരുന്നെങ്കില്‍ ഇന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയാകുകയില്ലായിരുന്നു എന്നു തന്നെ പറയാം. ഇരു രാജ്യങ്ങളും ബസ് സര്‍വ്വീസ് വരെ തുടങ്ങി സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിനെ തകര്‍ത്തത് പാക്ക് സേനയായിരുന്നു. ഇന്നും പാക്ക് സേന ഇന്ത്യ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിക്കൊണ്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇന്ത്യന്‍ സൈനീകരുടേയും ജനങ്ങളുടെ ജീവഹാനിക്കു വരെ കാരണമാകുന്നു. ഈ അടുത്തകാലത്ത് അത് അതീവ ഗുരുതരമായ രീതിയില്‍ വഷളാകുന്നു. അതിര്‍ത്തിയില്‍ ഏത് നിമിഷവും ഒരു യുദ്ധമുണ്ടാകുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണിപ്പോള്‍ യുദ്ധത്തിനു മുന്‍പ് എടുക്കുന്ന മുന്‍കരുതലും തയ്യാറെടുപ്പുകളും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും അതിര്‍ത്തികളില്‍ ഇരുരാജ്യങ്ങളും എടുത്തു കഴിഞ്ഞു. യുദ്ധമേഖലയിലെ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും അതിര്‍ത്തിക്കടുത്തുള്ള വമാനത്താവളങ്ങള്‍ സുരക്ഷാ ക്രമീകരണത്തിനായി അടച്ചിടുകയും യുദ്ധവിമാനങ്ങളുടെ ഉപയോഗത്തിനായി ഏറ്റെടുക്കുകയും ചെയ്തതു വരെയെത്തി കാര്യങ്ങള്‍.

ലോകരാഷ്ട്രങ്ങള്‍ പോലും തങ്ങളുടെ വിമാന സര്‍വ്വീസുകള്‍ പാക്കിസ്ഥാനിലേക്ക് നിര്‍ത്തി വച്ചത് ഏത് നിമിഷവും ഒരു യുദ്ധം ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടാകുമെന്ന ഭീതിയിലാ ണ്. ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവ യ്ക്കാതെ പാക്കിസ്ഥാനി ലേക്കുള്ള സര്‍വ്വീസ് നിര്‍ ത്തിവയ്ക്കാന്‍ കാരണം ഇന്ത്യയേക്കാള്‍ പാക്കിസ്ഥാന്‍ അപകടകാരിയാണെന്നതാണ്.

ഒരു യുദ്ധമുണ്ടായാല്‍ ആര്‍ക്കാ ണ് നഷ്ടമെന്നതിനേക്കാള്‍ പ്രസക്തം കൂടുതല്‍ നഷ്ടം ആര്‍ക്കാണെന്നതാണ്. അത് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ ശക്തിയെ അപേക്ഷിച്ചിരിക്കുമെന്നതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലൊരു യുദ്ധമുണ്ടായാ ല്‍ ഇപ്പോഴുള്ള ഇന്ത്യയുടെ ശക്തിയനുസരിച്ച് പാക്കി സ്ഥാന് ഏറെ നഷ്ടമെന്നതിന് തര്‍ക്കമില്ലാത്ത കാര്യ മാണ്. എന്നാല്‍ ഇന്ത്യയ് ക്കും നഷ്ടമുണ്ടാകുമെന്ന തിനും സംശയമില്ലാത്ത കാര്യമാണ്. 71-ല്‍ നടന്ന ഇ ന്ത്യ പാക്ക് യുദ്ധത്തിലും അതിനുശേഷം നടന്ന കാര്‍ ഗില്‍ യുദ്ധത്തിലും ഇന്ത്യ പാക്കിസ്ഥാനെ മുട്ടുകുത്തി ച്ചതാണ്. എന്നാല്‍ അതില്‍ ഇന്ത്യയ്ക്കും നഷ്ടമുണ്ടാ യിട്ടുണ്ട്. ഇന്ത്യന്‍ സേനാംഗ ങ്ങളില്‍ പലരും ആ യുദ്ധ ത്തില്‍ കൊല്ലപ്പെട്ടതും അതിനുദാഹരണങ്ങളാണ്. എന്നാല്‍ പാക്കിസ്ഥാനാണ് നഷ്ടമേറെയുണ്ടായത്.

ഇന്ത്യയുടെ സൈനീക ശക്തി യെന്നത് നന്നായി അറിവു ള്ളവരാണ് പാക്ക് സേനയും ഭരണകൂടവും. അതുകൊ ണ്ടുതന്നെ ഒരു നേരിട്ടുള്ള ആക്രമണം ഉണ്ടാകുകയെ ന്നത് സ്വയം രക്ഷയ്ക്കുവേ ണ്ടിയായിരിക്കും. അതും ഇന്ത്യ ആക്രമിച്ചതിനു ശേഷം. ഇന്ത്യയെക്കൊണ്ട് ഒരാക്രമണം തുടങ്ങി വയ് ക്കാനാണ് പാക്കിസ്ഥാന്‍ എപ്പോഴും ശ്രമിക്കുക. കാര ണം ലോക ജനതയുടെ സ ഹാനുഭൂതി നേടിയെടുത്തിട്ട് ഇന്ത്യയെ മോശമായി ചിത്രീ കരിക്കുകയെന്നതാണ് ഇ ന്ത്യയെക്കൊണ്ട് യുദ്ധത്തിന് തുടക്കം കുറിക്കാനുള്ള പ്രകോപനമാണ് അതിര്‍ത്തി യില്‍ എപ്പോഴും പാക്കി സ്ഥാന്‍ നടത്തുന്നത്. തീവ്ര വാദികളുടെ രൂപത്തില്‍ അ തിര്‍ത്തിയില്‍ എത്തി ഇന്ത്യന്‍ സേനയ്ക്ക് നേരെ നിറ യൊഴിക്കുന്നതും അതാണ് പാക്കിസ്ഥാന്‍ സൈന്യ ത്തിന്റെ ലക്ഷ്യം.

അതിനെതിരെ ശക്തമായി നിലപാടെടുക്കുന്നതിനോ ടൊപ്പം അന്താരാഷ്ട്രരംഗ ത്ത് പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തികള്‍ ഇന്ത്യയ്ക്ക് അറിയിക്കാന്‍ കഴിയണം. അതിന് കെല്പുള്ള ഭരണാ ധികാരികള്‍ക്ക് കഴിയു. ലോകരാഷ്ട്രങ്ങള്‍ ചുറ്റി സഞ്ചരിച്ച് സഞ്ചാരിപ്പട്ടം കിട്ടിയതുകൊണ്ടായില്ല. അന്താരാഷ്ട്ര വേദികളില്‍ അത് തുറന്ന് പറഞ്ഞ് പാ ക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ കഴിയണം. അതിന് രാഷ്ട്ര തന്ത്രജ്ഞരായ ഭരണാധികാ രികള്‍ ഉണ്ടാകണം. സ്വന്തം സൈന്യം രാജ്യത്തിനുവേ ണ്ടി ബലിയര്‍പ്പിക്കപ്പെടു മ്പോഴും അത് കാണാതെ ക്യമാറ കണ്ണില്‍നോക്കി യിരിക്കുന്ന ഭരണാധികാരി കളെ രാഷ്ട്ര തന്ത്രജ്ഞരാ യി കാണാന്‍ കഴിയില്ല.

യുദ്ധം ഒരു അറ്റകൈ പ്രയോഗം മാത്രമാണ്. എല്ലാ ശ്രമ ങ്ങളും ഫലവത്താകാതെ വരുമ്പോള്‍ മാത്രമാണ് യു ദ്ധമെന്ന അവസാനമാര്‍ക്ഷം ആശ്രയിക്കാന്‍ ശ്രമിക്കാവൂ. അതും സേനയ്‌ക്കൊപ്പം നിശ്ചയദാര്‍ഢ്യവും കരുത്തുമുള്ള ഭരണാധികാരികള്‍ ഉണ്ടാകണം. സോ ഷ്യല്‍ മീഡിയായില്‍ക്കൂടി യുദ്ധം എന്ന ആശയം പങ്കുവയ്ക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് എത്രയെന്ന് ആരും ചിന്തിക്കാറില്ല. ഏട്ടി ലെ പശു പുല്ലു തിന്ന ചരിത്രവുമില്ല. യാതൊരു നഷ്ടവും ആരെയും നഷ്ട പ്പെടുത്താത്തവര്‍ക്ക് എന്തും പറയുന്നതിന് സോഷ്യല്‍ മീഡിയായില്‍ക്കൂടി കഴിയും. യാഥാര്‍ത്ഥ്യത്തിലേക്കുള്ള വഴി മുള്ളും കല്ലും നിറഞ്ഞതാണ്. അത് അനുഭവിച്ചവര്‍ക്കേ അറിയൂ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top