ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്ലീം പള്ളികളില്‍ വെടിവെപ്പ്: മരണം 49 ആയി; നാലു പേര്‍ പിടിയില്‍

shootക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പില്‍ 49 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപത്തെ അല്‍ നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലുമാണ്  വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട ആക്രമിയെ ബ്രാഹാം സ്ട്രീറ്റില്‍ നിന്ന് പോലീസ് പിടികൂടി. സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. ഇവർ ഓസ്‌ട്രേലിയന്‍ വംശജരാണെന്നാണ് റിപ്പോർട്ട്.

കാറില്‍ നിന്ന് വന്‍ സ്‌ഫോടന ശേഖരം കണ്ടെടുത്തിട്ടുണ്ട്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി  ജസിന്ത ആര്‍ദേന്‍ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍.

1200വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. സൈനിക വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടോമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

അതേസമയം, ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവെപ്പ് നടന്ന സമയത്ത് പള്ളിക്കു സമീപം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു.

വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു.

New-Zealand-shooting-1100399കറുത്ത ദിവസങ്ങളിലൊന്നാണ് ഇതെന്ന് മൂസ്ലീം പള്ളികളില്‍ ഉണ്ടായ വെടിവെപ്പിനെക്കുറിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡന്‍. ന്യൂസിലാന്‍ഡിലേക്ക് കുടിയേറിയവരാണ് അക്രമത്തിന് ഇരയായവരില്‍ കൂടുതല്‍ പേരും. ന്യൂസിലാന്‍ഡിനെ സ്വന്തം വീടായി കണ്ട് വന്നവരാണ് അവര്‍. ഇത് അവരുടെ വീടാണ്. അവര്‍ നമ്മളിലൊരാളാണ്.

ആക്രമണം നടത്തിയ ആള്‍ നമ്മളില്‍ ഉള്‍പ്പെട്ട ആളല്ല. അവര്‍ക്ക് ന്യൂസിലാന്‍ഡില്‍ ഇടവുമില്ല. എന്റെയും ന്യൂസിലന്‍ഡിലെ ഒരോ ജനതയുടേയും ചിന്ത അക്രമണത്തില്‍ കൊല്ലപ്പെട്ടവരേക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമാണ്. പൊലീസ് നിര്‍ദ്ദേശിക്കുന്നത് പോലെ എല്ലാവരും അടച്ചിട്ട മുറികളില്‍ തന്നെ കഴിയൂ. താന്‍ വെല്ലിംഗ്ടണിലേക്ക് പോവുകയാണ്. തിരിച്ച് വന്നാലുടന്‍ വീണ്ടും സംസാരിക്കാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തനിക്ക് സന്തോഷമേയുള്ളുവെന്നും ജസീന്‍ഡ പറഞ്ഞു.

Getty-Christchurch-New-Zealand-Shooting MW-HF756_nz0314_ZH_20190314225951 shoot shooting-time-feat-news-1068x623

Print Friendly, PDF & Email

Related News

Leave a Comment