Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

ന്യൂസിലാന്‍ഡ് മുസ്ലിം പള്ളിയിലെ വെടിവെപ്പ്; നവോത്ഥാന മതിലിന്റെ സൂത്രധാരന്‍ സി.പി. സുഗതന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം

March 16, 2019

CPന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ നടന്ന വെടിവെപ്പിനെ ന്യായീകരിച്ച് പിണറായി സര്‍ക്കാരിന്റെ വനിതാ മതില്‍ സൂത്രധാരന്‍ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഫെയ്‌സ്ബുക്കിലൂടെ നിരന്തരം വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ഹിന്ദു പാര്‍ലമെന്റ് നേതാവായ സി.പി സുഗതന്‍. ഇത്തവണ ന്യൂസിലാന്‍ഡില്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ചാണ് നവോത്ഥാന വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനറായിരുന്ന സി.പി സുഗതന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ന്യൂസിലാന്‍ഡില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വലതുപക്ഷ ഭീകരവാദി നടത്തിയ ഭീകരാക്രമണത്തെ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണ് സുഗതന്‍ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോള്‍ കിട്ടിയതെന്നും സുഗതന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സുഗതന്‍ പോസ്റ്റ് പിന്‍വലിച്ചു. വര്‍ഗീയവാദിയായ ഇയാളെ മുന്നില്‍ നിര്‍ത്തിയായിരുന്നു പിണറായി സര്‍ക്കാര്‍ നവോത്ഥാന വനിതാ മതില്‍ പണിതത്.

ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സമരക്കാരിലും ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഹാദിയയുടെ അച്ഛന്‍ താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നായിരുന്നു ഹാദിയ മുസ്ലീമായപ്പോള്‍ സുഗതന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും, പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം സുഗതനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

POST


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top