Flash News

ന്യൂസിലാന്റ് മുസ്ലിം പള്ളികളിലെ ഭീകരാക്രമണം; സമാധാന സന്ദേശവുമായി ഹിജാബ് ധരിച്ച് പ്രധാന മന്ത്രിയെത്തി; സംഭവത്തെ ലഘൂകരിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ്

March 16, 2019

New Zealand Prime Minister Jacinda Ardern viel_resources1ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ പ്രധാന മന്ത്രി ജസീന്ത ആഡേണ്‍ എത്തിയത് ഹിജാബ് ധരിച്ച്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മുസ്ലീം വിശ്വാസികളുടെ കുടുംബത്തെയും പരുക്കേറ്റവരെയും ജസീന്ത ആശ്വസിപ്പിച്ചു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഹിജാബ് ധരിച്ച് ഇരകളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നത് ആഗോളതലത്തില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ സംഭവത്തെ ലഘൂകരിച്ച യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെതിരെ പ്രതിഷേധവും ശക്തമായി.

ആക്രമണം അഴിച്ചുവിട്ട ബ്രെന്‍ഡന്‍ ടറന്റിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഭീകരവാദ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി ഇരകളുടെ ബന്ധുക്കളെ കണ്ടതിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് സെമി-ഓട്ടോമാറ്റിക്, രണ്ട് ഷോട്ട്ഗണ്‍, ഒരു ലിവര്‍ ആക്ഷന്‍ ഗണ്‍ എന്നിവയുള്‍പ്പെടെ അഞ്ച് തോക്കുകളുമായാണ് ഓസ്‌ട്രേലിയന്‍ യുവാവ് ആക്രമണം നടത്തിയത്. തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ജസീന്ത ഉറപ്പുനല്‍കി. ഭീകരാക്രമണത്തിന് ശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി 24 മണിക്കൂറിനിടെ വിളിച്ചുചേര്‍ത്ത രണ്ടാമത്തെ വാര്‍ത്താസമ്മേളനമാണിത്.

ആയുധങ്ങളും ആയുധങ്ങള്‍ കൈവശം വെയ്ക്കാനുള്ള ലൈസന്‍സും ഉണ്ടായിരുന്നതാണ് ഈ സംഭവത്തിലേക്ക് എത്തിച്ചത് എന്നിരിക്കെ, എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാന്‍ കഴിയും, നമ്മുടെ ആയുധനിയമങ്ങളില്‍ മാറ്റം വരുത്തും.
ജസീന്ത ആഡേണ്‍

Brendonക്രൈസ്റ്റ്ചര്‍ച്ച് മോസ്‌കില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ബ്രെന്‍ഡന്‍ ടറന്റ് (28) ഓണ്‍ലൈനില്‍ ‘മാനിഫെസ്റ്റോ’ പോസ്റ്റ് ചെയ്തിരുന്നു. നോര്‍വ്വേ, ഓസ്ലോയില്‍ 77 പേരെ കൊലപ്പെടുത്തിയ വലതുപക്ഷ ഭീകരന്‍ ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക്കിനേക്കുറിച്ച് ഈ മാനിഫെസ്റ്റോയില്‍ ഒന്നിലധികം തവണ പരാമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യപോരാളി-വംശസൈനികന്‍ എന്ന പട്ടികയിലാണ് ഓസ്ലോ ഭീകരന്റെ പേര് ചേര്‍ത്തിരിക്കുന്നത്. വംശീയ-സാംസ്‌കാരികഹത്യകള്‍ക്കെതിരെ പോരാടിയ ആളായാണ് ബ്രീവിക്കിനെ ടറന്റ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ചാള്‍സ്ടണ്‍ പള്ളിയില്‍ കറുത്തവര്‍ഗക്കാരായ ഒമ്പത് പേരെ വെടിവെച്ചുകൊന്ന ഡിലന്‍ റൂഫിന്റെ എഴുത്തുകള്‍ തന്നെ സ്വാധീനിച്ചതിനേക്കുറിച്ചും ടറന്റ് എഴുതിയിട്ടുണ്ട്.

newsrupt_2019-03_6b4c0dff-73eb-4d46-9062-62beda21a242_BODYലോകത്തിന്റെ വിവിധയിടങ്ങളിലെ വെളുത്ത വര്‍ഗക്കാര്‍ ഒരു വംശമാണെന്നും ‘ശ്രേഷ്ഠ മനുഷ്യഗണത്തില്‍ പെട്ട’ ഇവരെയെല്ലാം ചേര്‍ത്ത് ഒരു വെളുപ്പന്‍ ദേശീയതയും ഏകീകൃത സ്വത്വവും വികസിപ്പിച്ചെടുക്കാമെന്നും വൈറ്റ് നാഷണലിസ്റ്റുകള്‍ വിശ്വസിക്കുന്നു. വെളുത്തവരുടെ അതിജീവനവും ആധിപത്യവും ഉറപ്പുവരുത്തുക, വെളുത്ത വര്‍ഗക്കാര്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഭൂരിപക്ഷം, വംശശുദ്ധി, സാംസ്‌കാരിക യാഥാസ്ഥിതികത്വം, അധികാരം, സാമ്പത്തിക മേല്‍ക്കൈ എന്നിവ നിലനിര്‍ത്തുക. ഭിന്നവംശത്തില്‍ പെട്ടവര്‍ തമ്മിലുള്ള സങ്കരം, സാംസ്‌കാരിക വൈവിധ്യം, വെളുത്തവരല്ലാത്തവരുടെ കുടിയേറ്റം എന്നിവ തടയുക തുടങ്ങിയവയാണ് വൈറ്റ് നാഷണലിസ്റ്റുകളുടെ ലക്ഷ്യം. വെളുത്തവര്‍ഗക്കാരുടെ ജനനനിരക്ക് കുറയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്. വെളുത്തവരെ വംശഹത്യ ചെയ്യാന്‍ ആഗോളതലത്തില്‍ ഒരു ഗൂഢപദ്ധതി നടപ്പിലാകുന്നുണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ക്രിസ്തുമതത്തെ ഏറ്റവും ശ്രേഷ്ഠമായ മതമായി കരുതുന്നവരാണ് വൈറ്റ് നാഷണലിസ്റ്റുകളില്‍ ഭൂരിഭാഗവും. വെളുപ്പന്‍ വംശീയതയില്‍ അഭിരമിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നവരില്‍ നിരീശ്വരവാദികളുമുണ്ട്. ഇസ്ലാം, യഹൂദമതം തുടങ്ങി ഇതര മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരോടും കറുത്തവര്‍ഗക്കാര്‍, മംഗളോയ്ഡ് വിഭാഗക്കാര്‍, മറ്റ് ഗോത്രക്കാര്‍ എന്നിങ്ങനെ തങ്ങളൊഴികെയുള്ള മറ്റെല്ലാ ജനവിഭാഗത്തോടും ഇവര്‍ വിരോധവും അവജ്ഞയും പുലര്‍ത്തുന്നു. ഇടതുപക്ഷമുള്‍പ്പെടെയുള്ള പുരോഗമന ചിന്താധാരകളോടും സമൂഹത്തില്‍ മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അതീതമായി സാഹോദര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോടും ഇക്കൂട്ടര്‍ക്ക് കടുത്ത ശത്രുതയുണ്ട്. ‘അപരരെ’ ഉന്മൂലനം ചെയ്യലും ഭയപ്പെടുത്തലും മികച്ച പ്രവര്‍ത്തനമാര്‍ഗങ്ങളായാണ് വൈറ്റ് നാഷണലിസ്റ്റുകള്‍ കരുതുന്നത്.

ഡൊണാള്‍ഡ് ട്രം‌പും ബ്രെന്‍ഡന്‍ ടെറന്റും തമ്മിലുള്ള ദൂരം

trumpക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണണത്തേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഒറ്റപ്പെട്ട സംഭവം എന്ന മട്ടിലാണ്. യഥാര്‍ത്ഥത്തില്‍ വൈറ്റ് നാഷണലിസം വളര്‍ന്നുവരുന്ന ഒരു ഭീഷണിയല്ലെന്നും ഒരു ചെറിയ കൂട്ടം ആളുകള്‍ മാത്രമാണ് അതെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ‘അതിര്‍ത്തി സംരക്ഷണത്തേക്കുറിച്ച്’ പറഞ്ഞതും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്റെ മാനിഫെസ്റ്റോയിലെ അഭയാര്‍ത്ഥി വിരുദ്ധ നിലപാടും തമ്മില്‍ വ്യത്യാസം കാണാന്‍ കഴിയില്ല. വാഷിങ്ടണില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മധ്യഅമേരിക്കക്കാര്‍ യുഎസിലേക്ക് കുടിയേറുന്നതിനെ ‘ അധിനിവേശം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ആളുകള്‍ക്ക് അധിനിവേശം എന്ന വാക്ക് ഇഷ്ടമല്ല, പക്ഷെ യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് സംഭവിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള അധിനിവേശമാണിതെന്നുവരെ അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പോലും തെല്ലും മാറ്റമില്ലാതെ തുടരുന്ന യാഥാസ്ഥിതിക-വര്‍ണവെറിയന്‍ കാഴ്ച്ചപ്പാടാണ് ട്രംപിനെ വൈറ്റ് നാഷണലിസ്റ്റുകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ടെറന്റിന്റെ മാനിഫെസ്റ്റോയില്‍ ട്രംപിനേക്കുറിച്ച് പരാമര്‍ശമുണ്ട്. താന്‍ ഒരു ട്രംപ് അനുകൂലിയാണെന്ന് അയാള്‍ വ്യക്തമാക്കുന്നു. താന്‍ ട്രംപിനെ കാണുന്നത് പുതുക്കിയ വെള്ളക്കാരന്‍ സ്വത്വത്തിന്റെ പ്രതീകമായാണെന്നും തങ്ങള്‍ രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെന്നും വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ചൂണ്ടിക്കാണിക്കുന്നു.

35239db763462bc5cd927b46263d841c


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top