ആവശ്യമുള്ള സാധനങ്ങള്‍:
• കൊഞ്ച് – 500 ഗ്രാംസ്
• ഇഞ്ചി – 1 ഇഞ്ച്
• മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
• വെളുത്തുള്ളി – 6 അല്ലി
• വലിയ ഉള്ളി – 1
• തക്കാളി – 2
• ജീരകം പൊടി – 2 ടീസ്പൂണ്‍
• മല്ലിപൊടി – 1 ടീസ്പൂണ്‍
• മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
• ചെറിയ ഉള്ളി – അര ടീസ്പൂൺ
• തേങ്ങാ പാല് – 6 ടേബിള്‍ സ്പൂണ്‍
• പച്ച മുളക് – 2
• മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 4 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
– മഞ്ഞള്‍ പൊടി പുരട്ടി കൊഞ്ച് മാറ്റി വയ്ക്കുക.
– ഇഞ്ചി, വെളുത്തുള്ളി, മുല്ലിയില കറിവേപ്പില എന്നിവ ചതച്ചെടുക്കുക.
– ഉള്ളി അരിയുക.
– തക്കാളി നാലായി മുറിക്കുക.
– ജീരകപ്പൊടി, മല്ലിപൊടി, ചെറിയ ഉള്ളി എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
– ഒരു പാനില്‍ എണ്ണ ചൂടാക്കുക. അതിലേക്കു ഉടച്ച ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, പച്ചമുളക് എന്നിവ ചേര്‍ക്കുക.
– ഉള്ളിയും, തക്കാളിയും ഇടുക.
– തയാറാക്കിയ മസാല കൂടി ചേര്‍ത്ത് പച്ചച്ചുവ മാറുന്നവരെ വഴറ്റുക.
– തേങ്ങാ പാല്, ഉപ്പ്, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് ആവി കയറ്റുക.
– കൊഞ്ച് ഇതിലേക്ക് ചേര്‍ക്കുക.
– കൊഞ്ച് വെന്ത് കറി കുറുകുമ്പോള്‍ തീയണച്ച് ചൂടോടെ ഉപയോഗിക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply