ഇന്ത്യാക്കാരെ മാത്രമല്ല, ആഫിക്ക, റോമ, തുര്‍ക്കിഷ്, സെമറ്റിക് വംശജരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് ബ്രണ്ടന്‍ ടെറന്റ്

Brendonന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികള്‍ക്കുനേരെ ഭീകരാക്രമണം നടത്തി 50 പേരെ കൊലപ്പെടുത്തിയ വെളുത്ത വംശജന്‍ ബ്രണ്ടന്‍ ടെറന്റിന്റെ ഓണ്‍ലൈന്‍ പോസ്റ്റില്‍ നുഴഞ്ഞു കയറ്റക്കാരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന ഭീഷണി. ഇന്ത്യക്കാരെ മാത്രമല്ല, റോമ, ആഫ്രിക്കന്‍, ഇന്ത്യന്‍, തുര്‍ക്കിഷ്, സെമറ്റിക് അങ്ങനെ ആരായാലും അവരെയെല്ലാം ഇല്ലാതാക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രണ്ടന്‍ ടെറന്റ് ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്ത മാനിഫെസ്‌റ്റോയില്‍ പറഞ്ഞിരിക്കുന്നത്.

‘ദ ഗ്രേറ്റ് റീപ്ലെയ്‌സ്‌മെന്റ്’ എന്നാണ് മാനിഫെസ്‌റ്റോയുടെ തലക്കെട്ട്. ‘യൂറോപ്യന്‍ മണ്ണില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ നീക്കം ചെയ്യും. അവര്‍ എവിടെ നിന്ന് വന്ന് എപ്പോള്‍ വന്നു എന്നൊന്നും നോക്കില്ല. റോമ, ആഫ്രിക്കന്‍, ഇന്ത്യന്‍, തുര്‍ക്കിഷ്, സെമറ്റിക് അങ്ങനെ ആരായാലും. അവര്‍ ഞങ്ങളുടെ ആളുകളല്ലെങ്കില്‍, എന്നിട്ടും ഞങ്ങളുടെ മണ്ണില്‍ ജീവിക്കുന്നുണ്ടെങ്കില്‍ അവരെ നീക്കം ചെയ്തിരിക്കും.’ എന്നാണ് മാനിഫെസ്‌റ്റോയില്‍ പറയുന്നത്. 74 പേജുകളുള്ള മാനിഫെസ്‌റ്റോ കുടിയേറ്റ, ഇസ്ലാം വിരുദ്ധതയെ പറ്റിയാണ് പറയുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും, ഇസ്ലാം മത വിശ്വാസികള്‍ക്കെതിരെ നടത്തേണ്ട ആക്രമണങ്ങളെ പറ്റിയും ഇയാള്‍ തന്റെ മാനിഫെസ്‌റ്റോയില്‍ വാചാലനാകുന്നുണ്ട്.

പ്രശസ്ത സംഗീതജ്ഞനായ ഡിലന്‍ തോമസിന്റെ ഡുനോറ്റ് ഗോ ജെന്റ്‌ലി ഇന്റു ദാറ്റ് ഗുഡ് നൈറ്റ് എന്ന ഉദ്ധരണിയില്‍ നിന്നാണ് മുസ്ലിം വിദ്വേഷത്തെക്കുറിച്ച് വീശദീകരിക്കുന്ന ഇയാളുടെ മാനിഫെസ്‌റ്റോ ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തില്‍ താല്‍പര്യമില്ലാത്ത പരീക്ഷയില്‍ തോറ്റ ഒരു സാധാരണ വെള്ളക്കാരനായാണ് തന്നെ അയാള്‍ മാനിഫെസ്‌റ്റോയില്‍ പരിചയപ്പെടുത്തുന്നത്. താന്‍ പ്രശസ്തിക്കു വേണ്ടിയല്ല കുറ്റകൃത്യം നടത്തിയതെന്നും അയാള്‍ അവകാശപ്പെടുന്നുണ്ട്. വെള്ളക്കാരുടെ പുതിയ പ്രതീകമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇയാള്‍ വിവരിക്കുന്നത്. എന്നാല്‍ ട്രംപ് ഒരു നല്ല നയതന്ത്രജ്ഞനല്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

terror-attack35239db763462bc5cd927b46263d841c

Print Friendly, PDF & Email

Related News

Leave a Comment