ലഹരി വിമുക്തി: ഹൃസ്വചിത്രം ഒരുക്കി നസ്റ കോളേജ് വിദ്യാര്‍ത്ഥികള്‍

IMG-20190317-WA0060
● കേരള എക്സൈസ് വകുപ്പ് നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഈ ഹ്രസ്വ ചിത്രം തെരഞ്ഞെടുത്തിരുന്നു.

തിരൂര്‍ക്കാട് : നസ്റ കോളേജ് വിദ്യാര്‍ത്ഥികള്‍ വിമുക്തി, ലഹരി വര്‍ജന മിഷന്‍ കേരള എക്സൈസ് വകുപ്പിന്റെ ഭാഗമായി ‘വൈബ്’ എന്ന പേരില്‍ ഹൃസ്വ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. ലഹരിക്കടിമപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതം വരച്ചു കാണിക്കുകയാണ് ചിത്രം. കോളേജ് വിദ്യാര്‍ത്ഥികള്‍ നിർബന്ധമായും കണ്ടിരിക്കേണ്ട വൈബിന്റെ കഥ, സംവിധാനം നിര്‍വഹിച്ചത് രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥി പി.കെ റിഷാദ്, എഡിറ്റിംഗ് ഛായാഗ്രഹണം എന്നിവക്ക് നേതൃത്വം നല്‍കിയത് ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥി ബാസില്‍ മുഹമ്മദുമാണ്. ഇരുവരും പി.ഐ.സി വിദ്യാര്‍ത്ഥികളാണ്.

ഒരു രൂപ പോലും ചെലവ് വരാത്ത ഈ ഹൃസ്വ ചിത്രത്തില്‍ അഹമ്മദ് ജമാല്‍, സല്‍മാന്‍, വിഷ്ണുരാജ്, ഫുആദ് മുഹമ്മദ്, ശിഹാബുദ്ദീന്‍, പി.കെ റിഷാദ്, അശ്വതി, ഷിഫ്ന എന്നിവര്‍ വേഷമണിഞ്ഞു.

‘വൈബ്’ എന്ന ഈ ചിത്രത്തിന് ശേഷം പി.കെ റിഷാദിന്റെ തന്നെ കഥ, സംവിധാനവും നിഷ്‌വാന്റെ ഛായാഗ്രഹണവും ഫവാസ് കോയയുടെ നിര്‍മാണവും ബാസില്‍ മുഹമ്മദിന്റെ എഡിറ്റിംഗും ഒത്തിണങ്ങിയ “വെറി കഥ പറഞ്ഞ ഖല്‍ബ്” എന്ന പേരില്‍ മറ്റൊരു ഹ്രസ്വചിത്രം കൂടി ഒരുങ്ങുന്നുണ്ട്. അനീസ് തിരൂര്‍ക്കാട്, ആദില്‍ മുഹമ്മദ് വലമ്പൂര്‍, മുഫീദ എന്നിവര്‍ പ്രധാന വേഷമണിയുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

Print Friendly, PDF & Email

Related News

Leave a Comment