പുലാപ്പറ്റ: മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിനോട് അധികൃതര്‍ കാലങ്ങളായി പുലര്‍ത്തുന്ന വിവേചനത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. റോഡിന്റെ വികസനത്തിനായി വര്‍ഷങ്ങളായി സംസ്ഥാന ബജറ്റിലടക്കം കോടികള്‍ പാസായിട്ടും ശാസ്ത്രീയമായ പണി നടന്നിട്ടില്ല. ഇടക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി ഗര്‍ത്തങ്ങള്‍ അടച്ചുള്ള കേവല വര്‍ക്കുകളാണ് നടക്കാറുള്ളത്.
ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ റോഡ് വികസനമെന്ന പ്രതീതി സൃഷ്ടിക്കും വിധം രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. റോഡ് പണി ആരംഭിക്കാനുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടും അത് ചെയ്യാതെ സര്‍വകക്ഷി യോഗം വിളിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. റോഡ് വികസനത്തിനായി പാസാക്കിയ കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് അധികൃതര്‍ ജനങ്ങളോട് വിശദീകരിക്കണം.
റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ശബ്ദിക്കുന്നവരെയും തട്ടിക്കൂട്ട് പണികള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരെയും വികസന വിരുദ്ധരാക്കി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ട്. മുഴുവന്‍ ഫണ്ടും ഉപയോഗിച്ചുള്ള ശാസ്ത്രീയവും പൂര്‍ണവുമായ റോഡ് പണി നടക്കുംവരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരും. അതില്‍ നേതൃപരമായ പങ്ക് വെല്‍ഫെയര്‍ പാര്‍ട്ടി നിര്‍വഹിക്കും.
ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഇപ്പോള്‍ സര്‍വകക്ഷി യോഗമല്ല ആവശ്യം, വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കുകയാണ് വേണ്ടതെന്നും, ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഉമ്മനഴിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗനി, പുലാപ്പറ്റ യൂണിറ്റ് പ്രസിഡന്റ് വി. ഖാലിദ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply