ഫ്ലോറിഡ: ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഏകദിന സെമിനാറും മാര്‍ച്ച് 23 ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടും. ടാമ്പായിലെ ജെഫേഴ്സണ്‍ റോഡിലെ ചര്‍ച്ച് പാരീഷ് ഹാളില്‍ നടക്കുന്ന പ്രസ്തുത ചടങ്ങിലെ മുഖ്യ വിഷയമാണ് “ബാലന്‍സ് ഫോര്‍ ബെറ്റര്‍.” അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകളുടെ മാനസികപരമായ വിഷയങ്ങളും ആരോഗ്യപരമായ വിഷയങ്ങളും ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച തീമാണ് “ബാലന്‍സ് ഫോര്‍ ബെറ്റര്‍”. ഫോമായുടെ വിമന്‍സ് ഫോറം സെമിനാറില്‍ യോഗ ആന്റ് വെല്‍നെസ്സ്, ഫിനാന്‍ഷ്യല്‍ പ്ളാനിംഗ്, യൂത്ത് സെമിനാര്‍ എന്നീ വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ചുള്ള സെഷനുകള്‍ ഇതില്‍ അവഗാഹമുള്ള വനിതകള്‍ നേതൃത്വം നല്‍കുന്നതായിരിക്കും. ഈ പരിപാടിയുടെ വിജയത്തിനായി ഫോമാ ദേശീയ വിമന്‍സ് ഫോറം ചെയര്പേഴ്സന് രേഖാ നായരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി എല്ലാവിധ തയ്യാറെടുപ്പുകളും എടുത്തുകഴിഞ്ഞിട്ടുണ്ട്.
വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ഫോമാ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍, ടാമ്പ സിറ്റി കൗണ്‍സില്‍ ഇലക്ഷന് കാന്റിഡറ്റ് വിഭ ഷെവാടെ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത മലയാള ചലച്ചിത്ര നടിയും നര്‍ത്തകിയുമായ രചന നാരായണ്‍കുട്ടി മുഖ്യാതിഥിയായിരിക്കും. സുപ്രസിദ്ധ ഗായകരായ രമേശ് ബാബു, സിനി ഡാനിയേല്‍, എന്നിവര്‍ കലാപരിടികള്‍ നയിക്കുന്നതായിരിക്കും. സെമിനാറുകള്‍ക്ക് ശേഷം നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, നയനാനന്ദകരമായ ഒരു നൃത്ത സംഗീത കലാവിരുന്ന് കൂടി സമ്മാനിക്കുന്നതാണന്നു ചെയര്പേഴ്സന് രേഖാ നായര്‍ അറിയിച്ചു.
വിമന്‍സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യ ചാരിറ്റി പ്രോജക്റ്റായ നഴ്സിംഗ് സ്കോളര്‍ഷിപ്പ് ടാമ്പയില്‍ നടക്കുന്ന ഈ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കിക്ക് ഓഫ് ചെയ്യും. പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരോടൊപ്പം ഫോമായുടെ ദേശീയ നേതാക്കളും, റീജിയണല്‍ നേതാക്കളും പങ്കെടുക്കും. ഫോമായുടെ ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നതായി പ്രോഗ്രാം കമ്മറ്റിയ്ക്കുവേണ്ടി സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍, അനു ഉല്ലാസ്, ഡോക്ടര്‍ ജഗതി നായര്‍, ഷീല ജോസ്, ദയ കാമ്പിയില്‍ എന്നിവര്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply