Flash News

‘മാറുമറയ്ക്കല്‍ പ്രക്ഷോഭം’ എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

March 18, 2019

ncertന്യൂഡല്‍ഹി: കേരളചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുളള പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70 പേജുകളാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരിക്കുന്നത്.

വസ്ത്രധാരണം സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞിരുന്നത്. കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം നീക്കിയതെന്ന് എന്‍.സി.ഇ.ആര്‍.ടി പറയുന്നു. കേരള ചരിത്രം പറയുന്നതടക്കമുളള മൂന്ന് പാഠങ്ങള്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്. ‘ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ്’ എന്ന പുസ്തകത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

പുതിയ ഉത്തരവില്‍ വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗം കൂടാതെ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്തിയ പാഠപുസ്തകങ്ങള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ഉപയോഗിച്ച് തുടങ്ങും. 2016-ലെ സര്‍ക്കുലറില് ‘ജാതി സംഘര്‍ഷവും വസ്ത്രധാരണവും’ എന്ന പാഠത്തില്‍ നിന്നും ചോദ്യങ്ങള്‍ പാടില്ല എന്നും ഇവ പഠിപ്പിക്കുന്നതിനെ വിലക്കിയും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top