Flash News

ടിപ്പു സുല്‍ത്താന്‍ റോഡ്: വെല്‍ഫെയര്‍ പാര്‍ട്ടി പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

March 18, 2019 , കെ.എം സാബിര്‍ അഹ്സന്‍

tippu 3പുലാപ്പറ്റ: കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഉമ്മനഴിയില്‍ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും നാടിന്റെ പ്രതിഷേധമായി. പൊതുയോഗം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗനി ഉദ്ഘാടനം ചെയ്തു.

നാടിന്റെ അഭിമാനവും നിരവധി യാത്രക്കാരുടെ ആശ്രയവുമായ പാതയോട് അധികാരികള്‍ കാലങ്ങളായി വിവേചനം പുലര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡ് നവീകരണത്തിനായി സംസ്ഥാന ബജറ്റിലടക്കം പാസായ കോടിക്കണക്കിന് രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് അധികാരികള്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് വി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ അമീനുല്ല, ഷാക്കിര്‍ അഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധി കെ.എം സാബിര്‍ അഹ്സന്‍ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗം നൗഷാദ് എം സ്വാഗതവും സെക്രട്ടറി മജീദ് നന്ദിയും പറഞ്ഞു. പാസായ ഫണ്ടുകളുപയോഗിച്ച് റോഡ് നവീകരണം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ മില്ലുംപടി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് കെ. ഹസനാര്‍, സി.എം ഹനീഫ, പി. മുജീബുറഹ്മാന്‍, ഹമീദ് കെ, വഹീദുദ്ദീന്‍, അബ്ദുല്‍ റഷീദ്, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.

tippu 1 tippu 2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top