Flash News

നീരവ് മോദിയെ ഉടന്‍ അറസ്റ്റ്‌ ചെയ്യും; വാറണ്ട് പുറപ്പെടുവിച്ച് ലണ്ടന്‍ കോടതി

March 19, 2019

image_204പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വ്യവസായി നീരവ് മോദിയ്ക്ക് ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 25ന് മോദിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. മോദിയെ കൈമാറണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നിലവിലുള്ള കേസില്‍ വിചാരണ പൂര്‍ത്തിയായാല്‍ നീരവ് മോദിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നും 11,346 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടത്. വ്യാജ ബാങ്ക് ഗ്യാരണ്ടി നല്‍കിയായിരുന്നു തട്ടിപ്പ്. കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്ന് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top