ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍‌കുട്ടിയുമായി പ്രതിയായ റോഷന്‍ ബംഗ്ലൂരുവിലേക്ക് കടന്നു; കൂട്ടാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

ochira-kidnapped_InPixioഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയ പ്രതികളിലൊരാളായ റോഷന്‍ പെണ്‍കുട്ടിയുമായി ബംഗ്ലൂരുവിലേക്ക് കടന്നതായി പോലീസ്. ഓച്ചിറ സ്വദേശിയും സി.പി.എം പ്രാദേശിക നേതാവിന്റെ മകനുമായി റോഷനും സംഘവുമാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പതിമൂന്ന് വയുസ്സാകാരിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗളൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു എന്നിവരാണ് പൊലീസ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.

രാജസ്ഥാൻ സ്വദേശിയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ നാലു പേര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പേര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ രാത്രി 9 മണിയോടെ നാലു പേരും ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ തള്ളിയശേഷം പെണ്‍കുട്ടിയെ കൊണ്ട് കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് നടപടി എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment