Flash News
സംസ്ഥാനത്തെ യുവാക്കളില്‍ കോവിഡ് വേരിയന്റ് ഗുരുതരമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍   ****    രണ്ട്‌ വാക്‌സിനെടുത്ത്‌ പെരും‌ചൂടില്‍ ആൾക്കൂട്ടത്തിലേക്കു വന്നാല്‍ കൊറോണ പകരില്ലെന്ന് ആരാ പറഞ്ഞത്?; തൃശൂര്‍ പൂരം നടത്തിപ്പിനെ വിമര്‍ശിച്ച് ഡോ. ഷിംന അസീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    മാധ്യമ പക്ഷപാതം; എല്ലായ്പ്പോഴും എതിർ സ്ഥാനാർത്ഥിയുടെ വീട്ടിൽ; യു.എസ്. പ്രതിഭ എം‌എൽ‌എ   ****    സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****   

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൗഢഗംഭീരമായി

March 20, 2019 , പി.പി. ചെറിയാന്‍

image3ഹൂസ്റ്റണ്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്‌ളബ്ബിന്റെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജനപങ്കാളിത്തം കൊണ്ടും വിശിഷ്ടാതിഥികളുടെയും സംഘടനകളുടെയും സാന്നിധ്യം കൊണ്ടും പ്രൗഢഗംഭീരമായി.

മാര്‍ച്ച് 17-ാം തിയ്യതി സ്റ്റാഫോഡ് കേരളാ ഹൗസില്‍ സ്റ്റാഫോഡ് സിറ്റി മേയര്‍ ലിയോനാര്‍ഡ് സ്കാര്‍സെല്ല, സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് എബ്രഹാം, ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് അക്കാമ്മ കല്ലേല്‍, മലയാളി അസോസിഷേന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ഐഎപിസി ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ സാബു കുര്യന്‍, ജേക്കബ് കുടശ്ശനാട് എന്നിവര്‍ ഭദ്രദീപം കൊളുത്തി ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. കോറസ് പീറ്ററുടെ നേതൃത്വത്തില്‍ ഗായക സംഘം ഇന്‍ഡോ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. സ്ഥാനമൊഴിയുന്ന ഐഎപിസി ചാപ്റ്റര്‍ പ്രസിഡന്റ് സി ജി ഡാനിയേല്‍ സ്വാഗതം ആശംസിച്ചു.

ഐ.എ.പി.സി ചാപ്റ്റര്‍ പ്രസിഡന്റ് ജയിംസ് കൂടല്‍, വൈസ് പ്രസിഡന്റ് സുരേഷ് രാമകൃഷ്ണന്‍, സെക്രട്ടറി ആന്‍ഡ്രൂസ് ജേക്കബ്ബ്, ട്രഷറര്‍ സൈമണ്‍ വാളാച്ചേരില്‍, ജോയിന്റ് സെക്രട്ടറി റെനി കവലയില്‍, ഉപദേശക സമിതി ചെയര്‍മാന്‍ ഈശോ ജേക്കബ്, അംഗങ്ങളായ ഡോ. ചന്ദ്രകാന്ത് മിത്തല്‍, ജോജി ജോസഫ്, സി ജി ഡാനിയേല്‍ എന്നിവര്‍ ഐഎപിസി നാഷണല്‍ ചെയര്‍മാന്‍ ബാബു സ്റ്റീഫന്റെ സാന്നിധ്യത്തില്‍ സത്യപ്രതിഞ്ജ ചെയ്തു സ്ഥാനം ഏറ്റെടുത്തു. നാഷണല്‍ ഭാരവാഹികളായ ജേക്കബ് കുടശ്ശനാട്, സംഗീത ദുവാ, ബാബു ചാക്കോ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. ഫോര്‍ട്ട് കൗണ്ടി ജഡ്ജ് കെ പി ജോര്‍ജ്ജ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ഫോമാ സ്ഥാപകന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ക്കും മലയാള സാഹിത്യത്തിനു മികച്ച സംഭാവന നല്‍കുന്ന റൈറ്റേഴ്‌സ് ഫോറം, മലയാളം സൊസൈറ്റി, ആതുര സേവന രംഗത്ത് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിസേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ എന്നീ സംഘടനകള്‍ക്കും മികച്ച മാധ്യമ പ്രവര്‍ത്തകരായ സൈമണ്‍ വളച്ചേരില്‍ (നേര്‍കാഴ്ച), ജോണ്‍ വര്‍ഗീസ് (ദക്ഷിണ റേഡിയോ), ജോര്‍ജ്ജ് (ഏഷ്യനെറ്റ്), ജോര്‍ജ് പോള്‍ (ഫ്ലവേഴ്സ് ടി വി ), അലക്‌സാണ്ടര്‍ തോമസ് (പ്രവാസി ), സുരേഷ് രാമകൃഷ്ണന്‍ (നേര്‍കാഴ്ച), കോശി തോമസ് (വോയ്സ് ഓഫ് ഏഷ്യ) എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു.

ഫൊക്കാന മുന്‍ പ്രസിഡന്റ് ജി കെ പിള്ള, ബേബി മണക്കുന്നേല്‍, മാധ്യമ പ്രവര്‍ത്തകരായ ജീമോന്‍ റാന്നി, ബ്ലസ്സന്‍ ഹൂസ്റ്റണ്‍, മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട്, റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡന്റ് എ സി ജോര്‍ജ്ജ്, റവ. ഫാ. തോമസ് അമ്പലവിളയില്‍, ഫൊക്കാന ചാരിറ്റി ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ജോര്‍ജ്ജ് എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലക്ഷ്മി പീറ്റര്‍, കോറസ് പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത നൃത്ത നിശയും സംഘടിപ്പിച്ചിരുന്നു.

ജനറല്‍ സെക്രട്ടറി ആന്‍ഡ്രുസ് ജേക്കബ്ബ് കൃതജ്ഞത രേഖപ്പെടുത്തി. മഞ്ജു സുനില്‍ അവതാരകയായിരുന്നു.

image2 image4 image5 image6 image7

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top