ടൊറന്റോ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാനഡ റീജിയന് റീജണല്‍ വൈസ് പ്രസിഡന്റായി രാജേന്ദ്രന് തലപ്പത്തിനെ തെരഞ്ഞെടുത്തു.
കാല് നൂറ്റാണ്ടിലേറെയായി കാനഡയില്‍ താമസിക്കുന്ന രാജേന്ദ്രന് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രയിനിംഗ് ഫൗണ്ടഷന് കോളേജില്‍ നിന്ന് ടൂള്‍ മേക്കര്‍ പഠനം പൂര്‍ത്തിയാക്കിയ രാജേന്ദ്രന് ടൊറന്റോ യിലെ പ്രമുഖ കമ്പനിയുടെ എജിഎം ആണ്.
ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന് ക്ഷേത്രം, ഒന്റാറിയോ ഹിന്ദു മലയാളി, ടൊറന്റോ മലയാളി സംഘം എന്നിവയില്‍ സജീവമാണ്. പ്രവീണ ഭാര്യ. അജ്ഞന, സഞ്ജയ് മക്കള്‍.
ഹിന്ദു ഹെറിറ്റേജ് സെന്ററില്‍ നടന്ന ശുഭാരംഭ ചടങ്ങില്‍ മുന്‍ റീജ്യണല്‍ വൈസ് പ്രസിഡന്റായിരുന്ന വിനോദ് വരപ്രവനാണ് രാജ് തലപ്പത്തിനെ സദസ്സിന് പരിചയപ്പെടുത്തിയത്. കെ എച്ച് എന്‍ എ ദേശീയ അധ്യക്ഷ ഡോ. രേഖാ മേനോന്, ഉപാധ്യക്ഷന്‍ ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ്, ട്രഷറര്‍ വിനോദ് കെആര്‍കെ, മുന്‍ ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി. ഡയറക്ടര്‍ ബോര്‍ഡ് അംഗം സുദര്‍ശനകുറുപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ എച്ച് എന്‍ എ കണ്വന്ഷന് ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്സിയിലെ ചെറിഹില് ക്രൗണ്പ്ളാസാ ഹോട്ടലിലാണ് നടക്കുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply